ഇന്ത്യയിൽ 5 ജി ടെലികോം സാങ്കേതികവിദ്യ നടപ്പാക്കുന്നതിനെതിരെ നടി ജൂഹി ചൗള നൽകിയ ഹർജി ദില്ലി ഹൈക്കോടതി തള്ളി. നിയമ നടപടികൾ ദുരുപയോഗം ചെയ്തതിന് നടിക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി. രാജ്യത്ത് 5ജി സേവനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി.
5 ജി തരംഗങ്ങള്‍ ഉണ്ടാക്കുന്ന റേഡിയേഷന്‍ മനുഷ്യനും മറ്റുജീവികള്‍ക്കും എങ്ങനെയൊക്കെ ദോഷമുണ്ടാക്കും എന്നത് സംബന്ധിച്ച പഠനം നടത്തണമെന്ന് ജൂഹി ചൗള ആവശ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ വെർച്വൽ ഹിയറിംഗിലേക്കുള്ള ലിങ്ക് ജൂഹി ചൗള പ്രചരിപ്പിച്ചതായും, നടിയുടേത് മാധ്യമശ്രദ്ധ നേടാനുള്ള നീക്കമാണെന്ന് ഹരജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

































