മെഡിക്കൽ ഫാമിലി ത്രില്ലർ ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആസാദി എന്നു നാമകരണം ചെയ്തിരിക്കുന്നു.
ലിറ്റിൽ ക്രൂ ഫിലിംസിൻ്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചി, കോട്ടയം എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.


വാണി വിശ്വനാഥ് പത്തു വർഷത്തെ ഇടവേളക്കുശേഷം മികച്ച ഒരു കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഈചിത്രത്തിൽ.
ശ്രീനാഥ് ഭാസി, ലാൽ, സൈജു ക്കുറുപ്പ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കന്ന ഈ ചിത്രത്തിൽ രവീണാ രവിയാണ് നായിക.
മാമന്നൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ രവീണയുടെ മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ.

ടി.ജി.രവി, രാജേഷ് ശർമ്മ ,ബോബൻ സാമുവൽ സാബു ആമി, അഭിരാം, ഫൈസൽ, ജീലു ജോസഫ്, വിജയകുമാർ (കാപ്പ ഫെയിം) ആൻ്റണി ഏലൂർ, അസിൻ, ബിനോ, ആശാ മഠത്തിൽ എന്നിവരും പ്രധാന താരങ്ങളാണ്.
സംവിധായകൻ സാഗറിൻ്റേതാണു തിരക്കഥ.

ഗാനങ്ങൾ – ഹരി നാരായണൻ –
സംഗീതം വരുൺ ഉണ്ണി .
ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി .
എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള.
കലാസംവിധാനം -സഹസ് ബാല
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ശരത് സത്യ
പ്രൊജക്റ്റ് ഡിസൈനർ – സ്റ്റീഫൻ വല്യാറ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് –പ്രതാപൻ കല്ലിയൂർ, സുജിത് അയണിക്കൽ .
പ്രൊഡക്ഷൻ കൺട്രോളർ- ആൻ്റെണി ഏലൂർ.
വാഴൂർ ജോസ്.
ഫോട്ടോ – ഷിജിൻ.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb