മികച്ച ആക്ഷൻ രംഗങ്ങളിലൂടെ മലയാളത്തിനു പുറമേ ദക്ഷിണേന്ത്യൻ ഭാഷകളിലും ഏറെ ശ്രദ്ധ നേടിയ ബാബു ആൻ്റണി ഡി. എസ്. പി. രാജാ മുഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഡി.എൻ.എ. ടി. എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഈ കഥാപാത്രം ഈ ചിത്രത്തിൻ്റെ കഥാ പുരോഗതിയിൽ ഏറെ നിർണ്ണായകമായ കഥാപാത്രമാണ്.
സുരേഷ് ബാബുവിൻ്റെ കൂടിക്കാഴ്ച്ച പാളയം തുടങ്ങിയ ചിത്രങ്ങളിലും ബാബു ആൻ്റെണി മിന്നും പ്രകടനമാണ് കാഴ്ച്ച വച്ചിട്ടുള്ളത്. ഈ ചിത്രത്തിലും അത്തരത്തിലുള്ള ഒരു കഥാപാത്രമാണിതിലെ ഡി. എസ്. പി. രാജാ മുഹമ്മദ്.

അഭിനയിച്ച ചിത്രങ്ങളിലെല്ലാം തൻ്റെ സാന്നിദ്ധ്യം അരക്കിട്ടുറപ്പിച്ച നടിയാണ് ഹന്നാ റെജി കോശി. ഈ ചിത്രത്തിലെ എഫ്.എം. റേഡിയോ ആർ.ജെ. ഹന്നാ അലക്സാണ്ടർ എന്ന കഥാപാത്രം ഈ നടിയെ വീണ്ടും പ്രശസ്തിയിലേക്ക് ഉയർത്താൻ ഏറെ സഹായകരമാണ്.
പ്രതിനായകനായും നായകനായും ഏറെ തിളങ്ങിയ ദക്ഷിണേന്ത്യൻ നടനാണ് റിയാസ് ഖാൻ. ഈ ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പീറ്റർ ജോൺ വിനായകൻ. ഏറെ ദുരൂഹതുകളുമായി എത്തുന്ന ഈ കഥാപാത്രത്തിൻ്റെ പ്രത്യേകതകൾ എന്താണന്ന് നമുക്കു ജൂൺ പതിനാലു വരെ കാത്തിരിക്കാം. യുവ നായകൻ അഷ്ക്കർ സൗദാൻ നായകനാകുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ വലിയൊരു സംഘം മികച്ച അഭിനേതാക്കളുടെ സാന്നിദ്ധ്യമുണ്ട്.
നൂറ്റിഇരുപതോളം ദിവസം വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെ യാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
യുവ നടൻ അഷ്‌കർ സൗദാന്‍ നായകനാകുന്ന ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് നിർമ്മിക്കുന്നത്.
എ.കെ. സന്തോഷിൻ്റെ തിരക്കഥയിൽ പൂർണ്ണമായും, ഇൻവസ്റ്റിഗേറ്റീവ്- ആക്ഷൻ-മൂഡിലുള്ള ഈ ചിത്രത്തിൽ മലയാളത്തിലെ മികച്ച ടെക്നീഷ്യന്‍സും അണിനിരക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ ഏറെ ആകർഷകമായ ഒരു ഘടകമാണ്.
രൺജി പണിക്കർ.ഇർഷാദ്, രവീന്ദ്രൻ, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ (നഖക്ഷതങ്ങള്‍ ഫെയിം), സീത, ശിവാനി, സജ്നാ (ബിഗ് ബോസ്), അഞ്ജലി അമീർ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ
ഛായാഗ്രഹണം: രവിചന്ദ്രന്‍
എഡിറ്റർ: ജോൺ കുട്ടി
കലാസംവിധാനം – ശ്യാകാർത്തികേയൻ പ്രൊഡക്ഷൻ ഇൻചാർജ്: റിനി അനിൽ കുമാർ
പ്രശസ്ത നടി സുകന്യയാണ് ഗാനരചയിതാവ്.
സംഗീതം: ശരത്
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മേടയിൽ.
പശ്ചാത്തലസംഗീതം: പ്രകാശ് അലക്‌സ് സംഘട്ടനം: സ്റ്റണ്ട് സിൽവ, കനൽ കണ്ണൻ, പഴനി രാജ്, റൺ രവി
നൃത്തസംവിധാനം: രാകേഷ് പട്ടേൽ (മുംബൈ)
വസ്ത്രാലങ്കാരം: നാഗരാജ്.
അസോസിയേറ്റ് ഡയറക്ടര്‍: വൈശാഖ് നന്ദിലത്തിൽ
അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: സ്വപ്ന മോഹൻ, ഷംനാദ് കലഞ്ഞൂർ, വിമൽ കുമാർ എം.വി, സജാദ് കൊടുങ്ങല്ലൂർ, ടോജി ഫ്രാൻസിസ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ജസ്റ്റിൻ കൊല്ലം
പ്രൊഡക്ഷൻ കൺട്രോളർ – അനീഷ് പെരുമ്പിലാവ്.
ജൂൺ പതിനാലിന് ഈ ചിത്രം സെഞ്ച്വറി ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
ഫോട്ടോ : ശാലു പേയാട്
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb