കൊൽക്കത്ത; ദ ഡേർട്ടി പിക്ചർ എന്ന ബോളിവുഡ് ചിത്രങ്ങത്തിൽ അഭിനയിച്ച ബംഗാളി നടി ആര്യ ബാനർജിയെ തെക്കൻ കൊൽക്കത്തയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
മുംബൈയിൽ മോഡലായും ആര്യ ബാനർജി പ്രവർത്തിച്ചിട്ടുണ്ട്. രാവിലെ ഡോർബെല്ലുകളോടും ഫോൺ കോളുകളോടും പ്രതികരിക്കാത്തതിനാൽ അയൽവാസികളാണ് പോലീസിനെ വിളിച്ച് അറിയിച്ചത്. മൂന്നാം നിലയിലെ അപ്പാർട്ട്‌മെന്റിന്റെ വാതിൽ തുറന്ന പോലീസ് 33 കാരിയുടെ മൃതദേഹം കിടപ്പുമുറിയിൽ കിടക്കുന്നതായാണ് കണ്ടെത്തിയത്.
മരണത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായും ഫോറൻസിക് സംഘം അവളുടെ മുറിയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചതായും പോലീസ് അറിയിച്ചു.