വീണ്ടും കൗതുകം ജനിപ്പിക്കുന്ന പോസ്റ്റുറുമായി ഭരതനാട്യം എന്ന ചിത്രത്തിൻ്റെ രണ്ടാം പോസ്റ്റർ പുറത്തുവിട്ടു. ഒരിടത്തരം കുടുംബത്തിലെ കാരണവർ എന്നു കരുതാവുന്ന ഒരു കഥാപാത്രം – പത്രം വായിക്കുന്നതും, ചുറ്റുമുള്ളവർ അത് കൗതുകത്തോടെയും ആകാംഷയോടെയും ഉറ്റുനോക്കുന്നതുമാണ് പോസ്റ്ററിൻ്റെ ഉള്ളടക്കം. അനുഗ്രഹീത നടൻ സായ്കുമാർ അവതരിപ്പിക്കുന്ന കഥാപാത്രമാണിത്.
ഒരു തികഞ്ഞ കുടുംബചിത്രത്തെയാണ് ഈ പോസ്റ്റർ ചൂണ്ടിക്കാട്ടുന്നത്. നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ലാ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സൈജുക്കുറുപ്പ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാ നമ്പ്യാർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സൈജുക്കുറപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സായ് കുമാർ, കലാരഞ്‌ജിനി, മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ, അഭിരാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, ശ്രീജാ രവി, സ്വാതിദാസ് പ്രഭു.ദിവ്യാ എം. നായർ, ശ്രുതി സുരേഷ് എന്നിവരും പ്രധാന താരങ്ങളാണ്.
മനു മഞ്ജിത്തിൻ്റെ ഗാനങ്ങൾക്ക് സാമുവൽ എബി സംഗീതം പകർന്നിരികന്നു.
ഛായാഗ്രഹണം – ബബിലുഅജു.
എഡിറ്റിംഗ് – ഷഫീഖ് വി.ബി.
മേക്കപ്പ് – മനോജ് കിരൺ രാജ്.
കോസ്റ്റ്യും ഡിസൈൻ – സുജിത് മട്ടന്നൂർ,
നിശ്ചലഛായാഗ്രഹണം – ജസ്റ്റിൻ ജയിംസ്.
കലാസംവിധാനം – ബാബു പിള്ള
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സാംസൺ സെബാസ്റ്റ്യൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – കല്ലാർ അനിൽ, ജോബി ജോൺ.
പ്രൊഡക്ഷൻ കൺടോളർ – ജിതേഷ് അഞ്ചുമന.
ആഗസ്റ്റ് ഇരുപത്തിമൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb