gnn24x7

ബിഗ് ബെൻ ജൂൺ ഇരുപത്തിയെട്ടിന്

0
47
gnn24x7

ജീവിതം കരുപ്പിടിപ്പിക്കാൻ അന്യരാജ്യത്ത് തൊഴിൽ തേടിപ്പോകുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ചിത്രമാണ് ബിഗ് ബെൻ.

യു.കെ.യുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം നവാഗതനായ ബിനോ അസ്റ്റിനാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.

ലണ്ടൻ നഗരത്തിൽ നെഴ്സായി ജോലി നോക്കുന്ന ലൗലി എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി. യു. കെ. യിലെ നഗരങ്ങളിൽ ജീവിക്കുന്ന ആയിരക്കണക്കിനു മലയാളി സ്ത്രീകളുടെ ജീവിതമാണ് സംവിധായകൻ ലൗലി എന്ന പെൺകുട്ടിയെ കേന്ദീകരിച്ച് അവതരിപ്പിക്കുന്നത്. കേരളത്തിലെ വലിയൊരു സമൂഹത്തിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ച കൂടിയാണിച്ചിത്രം.

തൻ്റെ ജീവിതാനുഭവങ്ങളിൽ കൂടി തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് ലണ്ടൻ നഗരവാസികൂടിയായ സംവിധായകൻ ബിനോ അഗസ്റ്റിനും വ്യക്തമാക്കി.

തൻ്റെ കുഞ്ഞിനേയും ഭർത്താവിനേയും ഇവിടേക്കെത്തിക്കുന്ന ലൗലി പ്രതീഷിച്ചത് നല്ലൊരു കുടുംബ ജീവിതം കുടിയാണ്. എന്നാൽ പിന്നീട് അവളുടെ സ്വപ്നങ്ങളെ തകിടം മറിക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. ഈ സംഭവങ്ങളുടെ സംഘർഷഭരിതമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ചിത്രം. ഹൃദയഹാരിയായ നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കി, ത്രില്ലർ ജോണറിലുള്ള ഒരു ഫാമിലി ത്രില്ലറാണ് ഈ ചിത്രം.

ബ്രെയിൻ ട്രീ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രജയ് കമ്മത്ത്, എൽദോ തോമസ് സിബി അരഞ്ഞാണി എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഈ ചിത്രം പ്രധാനമായും യു.കെ. നഗരങ്ങളായ ലണ്ടൻ, മാഞ്ചസ്റ്റർ, ലിവർപൂൾ, അയർലൻ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ജീവിക്കുന്ന മലയാളി കുടുംബങ്ങളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് അവതരിപ്പിക്കുന്നത്.

ഈ നാടിൻ്റെ സംസ്കാരവും, ആചാരാനുഷ്ടാനങ്ങളും, നിയമ വ്യവസ്ഥകൾക്കും ഒക്കെ പ്രാധാന്യം നൽകിയുള്ള ഒരു ട്രീറ്റ്മെൻ്റാണ് സംവിധായകൻ ബിനോ അഗസ്റ്റിൻ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.

ലൗലി എന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അതിഥി രവിയാണ്. അനു മോഹനാണ് ഭർത്താവ് ജീൻ ആൻ്റെണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അനുമോഹൻ, അതിഥി രവി എന്നിവരുടെ അഭിനയ ജീവിതത്തിലെ നിർണ്ണായകമായ വഴിത്തിരിവിനു സഹായകരമാകുന്നതാണ് ഈ ചിത്രമെന്ന് നിസ്സംശയം പറയാം.

വിനയ് ഫോർട്ട് വിജയ് ബാബു ജാഫർ ഇടുക്കി, ചന്തുനാഥ് ബിജു സോപാനം, മിയാ ജോർജ് എന്നിവർക്കൊപ്പം യു.കെ.യിലെ നിരവധി മലയാളി കലാകാരന്മാരും ഈ ചിത്രത്തിൽ അണിനിരക്കുന്നു. തികഞ്ഞ ഒരു ഫാമിലി ത്രില്ലറാണ് ഈ ചിത്രം.

ഹരി നാരായണൻ്റെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു

പശ്ചാത്തല സംഗീതം – അനിൽ ജോൺസ്.

ഛായാഗ്രഹണം – സജാദ് കാക്കു

എഡിറ്റിംഗ് – റിനോ ജേക്കബ്ബ്.

കലാസംവിധാനം -അരുൺ വെഞ്ഞാറമൂട്

അസ്സോസ്സിയേറ്റ് ഡയറക്ടർ – കൊച്ചു റാണി ബിനോ

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കെ.ജെ. വിനയൻ.

മാർക്കറ്റിംഗ് – കണ്ടൻ്റ് ഫാക്ടറി മീഡിയ

എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – വൈശാലി, ഉദരാജൻ പ്രഭു.

നിർമ്മാണ നിർവഹണം – സഞ്ജയ്പാൽ, ഗിരിഷ് കൊടുങ്ങല്ലൂർ.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജൂൺ ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്നു

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7