gnn24x7

ബൂമറാങ്ങ് പൂർത്തിയായി

0
690
gnn24x7

സാൻഡ് വിച്ച് 10.30 a.m ലോക്കൽ കോൾ.എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ  മനു സുധാകർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് – ബൂമറാങ്ങ് ഗുഡ് കമ്പനി ഇൻ അസ്സോസ്സിയേഷൻ വിത്ത് ഈസി ഫ്ളൈ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ്.ആർ. എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായിരിക്കുന്നു.

കോമഡി ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്നതാണ് ഈ സിനിമ. ചെമ്പൻ വിനോദ് ജോസ്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, ഡൈൻ ഡേവിഡ് എന്നിവർ പ്രധാന കഥാപാത്രണളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സംയുക്ത മേനോൻ അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അഖിലേഷ് വിശ്വം അഖിൽ കവലയൂർ, ഹരികുമാർ, നിധിന, മഞ്ജു, സുഭാഷ്, സുബ്ബലക്ഷ്മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവ്, എന്നിവരും അഭിനയിക്കുന്നു. തിരക്കഥ, സംഭാഷണം കൃഷ്ണദാസ് പങ്കി,അജിത് പെരുമ്പാവൂരിൻ്റെ വരികൾക്ക് സുബീർ അലി ഖാൻ ഇദനം പകർന്നിരിക്കുന്നു.വിഷ്ണുനാരായണൻ ഛായാഗ്രഹണവും അഖിൽ എ.ആർ.എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – ബോബൻ കിഷോർ .നിർമ്മാണ നിർവ്വഹണം. സഞ്ജു വൈക്കം’.

വാഴൂർ ജോസ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here