ചെന്നൈ: വിജയ്‍യുടെ ലിയോ സിനിമയിലെ ഗാനരംഗത്തെക്കുറിച്ച് വീണ്ടും പരാതി. സെൻസർ ബോർഡിനെതിരെയാണ് ചെന്നൈ പോലീസിൽ പരാതി ലഭിച്ചിരിക്കുന്നത്. വിവരാവകാശ പ്രവർത്തകൻ സെൽവം ആണ് പരാതി നൽകിയത്. ലഹരിക്കടത്തിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയിൽ നടപടി ഇല്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. സിബിഎഫ്സി ചെയർമാൻ വിജയിയെ പിന്തുണക്കുന്നു എന്നും പരാതിയിൽ പറയുന്നു. നേരത്തെയും വിജയ്ക്കെതിരെ പരാതി നൽകിയിരുന്നു.
‘ലിയോ’ എന്ന പുതിയ സിനിമ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചെന്നെ പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. അടുത്തിടെ ‘ലിയോ’യിലേതായി പുറത്തുവിട്ട ഗാനത്തിന്റെ വീഡിയോയില്‍ വിജയ് സിഗരറ്റ് വലിക്കുന്നതായി കണ്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു പരാതി.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലിയോ’. ചിത്രത്തില്‍ വിജയ്‍യുടെ നായികയാകുന്നത് തൃഷയാണ്. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ലിയോ’യ്‍ക്കുണ്ട്. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിവരും ‘ലിയോ’യില്‍ അഭിനയിക്കുന്നു.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6




































