gnn24x7

“ഡി.എൻ.എ” ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ടു

0
214
gnn24x7

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്റ്റർ നിർമ്മിച്ച് ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.
സുപ്പർ സ്റ്റാർ സുരേഷ് ഗോപി, ഗോകുൽ സുരേഷ് ഗോപി എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

നൂറു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നത്. വൻ ബഡ്‌ജറ്റിലൊരുങ്ങുന്ന ഈ ചിത്രം പൂർണ്ണമായും അക്ഷൻ ക്രൈം ത്രില്ലർ ജോണറിലുടെയാണ് അവതരിപ്പിക്കുന്നത്.
സമീപകാലത്തെ ഏറ്റം മികച്ച ആക്ഷൻ ചിത്രമായിരിക്കുമിത്.

ദക്ഷിണേന്ത്യൻ സിനിമയിലെ നാലു മികച്ച ആക്ഷൻ – കൊറിയോഗ്രാഫറന്മാരാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്. സ്റ്റണ്ട് സെൽവ, പഴനിരാജ്, കനൽക്കണ്ണൻ, റൺ രവി, എന്നിവരാണിവർ. യുവനടൻ അഷ്ക്കർ സൗദാനാണ് ഈ ചിത്രത്തിലെ നായകൻ.
വലിയൊരു ക്യാൻവാസ്സിൽ ഒരുക്കുന്ന ഈ ചിത്രത്തിലൂടെ അഷ്ക്കർ സൗദാൻ മുൻനിരയിലേക്കുയരുമെന്നതിൽ സംശയമില്ല.
ലഷ്മി റായ് ആണ് ഈ ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിറ്റി പൊലീസ് കമ്മീഷണർ റേച്ചൽ പുന്നൂസ് എന്ന കഥാപാത്രത്തെയാണ് ലഷ്മി റായ് അവതരിപ്പിക്കുന്നത്.

ഹന്ന റെജി കോശി, ഇനിയാ, സാസ്വിക, ഗൗരി നന്ദ, സീതാ പാർവ്വതി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൈലാഷ്, രാജാ സാഹിബ്ബ്, സെന്തിൽ കൃഷ്ണ, റിയാസ് ഖാൻ, പൊൻവണ്ണൻ, രവീന്ദ്രൻ, ഡ്രാക്കുള സുധീർ, ഇടവേള ബാബു, കുഞ്ചൻ, അമീർ നിയാസ്, ശിവാനി, അമീർ നിയാസ്, കലാഭവൻ ഹനീഫ്, റോമ, സൂര്യ രാജേഷ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ബാബു ആൻ്റണിയും പ്രധാന വേഷത്തിലെത്തുന്നു.

ഏ.കെ.സന്തോഷാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
പ്രശസ്ത നടി കനിഹയാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്.
സംഗീതം – ശരത്
ഛായാഗ്രഹണം – രവിചന്ദ്രൻ
എഡിറ്റിംഗ്‌ – ജോൺ കുട്ടി
കലാസംവിധാനം – ശ്യാംകാർത്തികേയൻ, രഞ്ജിത്ത് അമ്പാടി.

വസ്ത്രാലങ്കാരം – നാഗരാജൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – ജസ്റ്റിൻ കൊല്ലം, ആൻ്റണി കുട്ടമ്പുഴ.
പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് പെരുമ്പിലാവ്.

വാഴൂർ ജോസ്.
ഫോട്ടോ – ശാലു പേയാട്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

gnn24x7