gnn24x7

“എല്ലാം ശരിയാകും” ജിബു ജേക്കബ് പൊളിറ്റിക്കൽ ഫാമിലി ത്രില്ലറുമായി

0
619
gnn24x7

ജിബു ജേക്കബ് വീണ്ടും കടന്നു വരുന്നത് പൊളിറ്റിക്കൽ ഫാമിലി ത്രില്ലറുമായിട്ടാണ്, ചിത്രം -എല്ലാം ശരിയാകും.
വ്യത്യസ്ഥമായ രാഷ്ടീയ വീക്ഷണമുള്ള, രണ്ടു ധ്രുവങ്ങളിൽ നിറഞ്ഞു നിൽക്കുന്ന രണ്ടു കഥാപാത്രങ്ങെ ളെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. തോമസ് തിരുവല്ലാ ഫിലിംസ് ആൻ്റ് ഡോ.പോൾ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ തോമസ് തിരുവല്ലയും ഡോ.പോളും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.മദ്ധ്യ തിരുവതാംകൂറിൻ്റെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രം അതിശക്തമായ  കുടുംബ ബന്ധത്തിൻ്റെ കഥ കുടിയാണ് പറയുന്നത്.

ഇവിടെ ഈ ചിത്രത്തെ ഒറ്റ വാക്കിൽ നിർവ്വചിക്കാവുന്നത് – ഇങ്ങനെ -പൊളിറ്റിക്കൽ ഫാമിലി ത്രില്ലർ കൊടിയുടെ നിറവ്യത്യാസങ്ങൾ ഒരു കുടുംബ ജീവിതത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്നതാണ് ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന ഇക്കുറിയുവനിരയിലെ ശ്രദ്ധേയനായ ആസിഫ് അലിയാണ് നായകൻ. റെജീഷാ വിജയനാണ് നായിക,അരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിനു ശേഷംആസിഫ് അലിയും റെജിഷാ വിജയനും ജോഡികളാകുന്ന ചിത്രം കൂടിയാണിത്.ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിദ്ദീഖാണ്.ഇടതുപക്ഷ യുവജനപ്രസ്ഥാനത്തിൻ്റെ പോരാളിയായ വിനീത്.

മറുവശത്ത് ജനാധിപത്യചേരിയിലെഅതിശക്തനായ നേതാവ് ചാക്കോ സാർ.കേരള രാഷ്ട്രീയത്തിലെ ഗതിവിഗതികൾ നിർണ്ണയിക്കുന്നതിൽ പ്രധാന വ്യക്തി. വ്യത്യസ്ഥ രാഷ്ടീയ കോണിലൂടെ അങ്കം കുറിക്കുന്നവർ – വിനീതും, ചാക്കോ സാറും.ഇവരുടെ രണ്ടു പേരുടേയും കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന സംഭവങ്ങൾ ചിത്രത്തിൻ്റെ കഥാഗതിയിൽ പുതിയ വഴിത്തിതുകൾ സമ്മാനിക്കുന്നു. രാഷ്ടീയ പശ്ചാത്തലത്തിലൂടെ കുട്ടംബ ബന്ധങ്ങളുടെ തീവ്രത നിരവധി നാടകീയ മുഹൂർത്തങ്ങളിലൂടെ വരച്ചുകാട്ടുന്നു ഈ ചിത്രത്തിലൂടെ’കലാഭവൻ ഷാജോൺ, ഇന്ദ്രൻസ്, ജോണി ആൻ്റണി, ബാലുവർഗീസ്, ജയിംസ് ഏല്യാ. തുളസി, (ശങ്കരാഭരണംഫെയിം) ജൻസൺ ആലപ്പാട്ട്, സജിൻ അഞ്ജു മേരി തോമസ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ഷാരിസ് മുഹമ്മദിൻ്റെ താണ് രചന.ഹരി നാരായണൻ്റെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു ‘ശ്രീജിത്ത് നായരാണ് ഛായാ ഗ്രാഹകൻ.എഡിറ്റിംഗ്.- സുരജ് ‘ഈഎസ്.കലാസംവിധാനം.ദിലീപ് നാഥ്.-ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ. രാജേഷ് ഭാസ്ക്കരൻഅസ്സോസ്സിയേറ്റ് ഡയറക്ടർ – ദിപിൽ ദേവ്, സഹസംവിധാനം – സിൻ്റോസണ്ണി ഷബിൽ അസീസ്, ഷാരൻ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് സ്.. ഷിൻ്റോ ഇരിങ്ങാലക്കുട, ഉണ്ണി പൂങ്കുന്നം,പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം.ഈരാറ്റുപേട്ട, പാലാ, കോട്ടയം ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഫോട്ടോ -ലിബിസൺ ഗോപി.

വാഴൂർ ജോസ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here