റഹ് മാൻ – വീണ്ടും മലയാളത്തിൽ. ഗോകുൽ സുരേഷ് ഗോപിയുംനായകനിരയിൽനമിതാ പ്രമോദ് നായിക. സാധാരണക്കാരായമനുഷ്യരുടേയും ഒരിടത്തരം ഗ്രാമത്തിൻ്റേയും പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഒരു സസ്പെൻസ് ത്രില്ലർ സിനിമ അണിയിച്ചൊരുക്കുകയാണ് തിരക്കഥാകൃത്തുകൂടിയായ അമൽ കെ.ജോബി , “എതിരെ ” എന്ന ചിത്രത്തിലൂടെയാണ് അമൽ .കെ .ജോബി സംവിധായകനിരയിലേക്ക് കടന്നു വരുന്നത്. പ്രശസ്ത സംവിധായകനായ കെ – മധുവിൻ്റെ ബാങ്കിംഗ് ഹവേഴ്സ്10-4 എന്ന ചിത്രത്തിൻ്റെ തിരക്കഥ രചിച്ചു കൊണ്ടാണ് അമൽ രംഗത്തെത്തിയിരിക്കുന്നത്. ഒരു ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് പൂർണ്ണമായും ത്രില്ലോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ഗ്രാമീണ പശ്ചാത്തലത്തിലൂടെഒരുക്കുന്ന ഈ ചിത്രം നമ്മുടെ നിത്യജീവിതത്തിൻ്റെ ഒരു നേർക്കാഴ്ച്ചയുടെ ചലച്ചിത്രാവിഷ്ക്കാരണം കൂടിയാണ്.പൂർണ്ണമായും ഉദ്വേഗത്തോടെയും സസ്പെൻസും കോർത്തിണക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. മോഹൻലാൽ – ജിത്തു ജോസഫ് കൂട്ടുകെട്ടിലെ റാം’ എന്ന ചിത്രം നിർമ്മിച്ചു കൊണ്ട് ഏറെ പ്രശസ്തിയാർജിച്ചിരിക്കുന്ന അഭിഷേക് ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്, രമേഷ് – പി.പിള്ളയാണ് നിർമ്മാതാവ് – ഒരു പിടി മികച്ച ചിത്രങ്ങളാണ് അഭിഷേക് ഫിലിംസിൻ്റെതായി അണിയറയിൽ ഒരുങ്ങുന്നത്.

മണിയൻ പിള്ള രാജു, ശാന്തികൃഷ്ണാ ഇന്ദ്രൻസ്, ഡോ.റോണി, എന്നിവർക്കൊപ്പം വിജയ് നെല്ലീസ് എന്ന പുതു മുഖവും ശ്രദ്ധേയമായ വേഷമണിയുന്നു. അമൽ.കെ.ജോബി , അമൽദേവ്.കെ.ആർ. എന്നിവരുടെ കഥക്ക് പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ രചിക്കുന്നു. സംഗീതം.കേദാർ.വിഷ്ണുനാരായണൻ ഛായാഗ്രഹണവും നിഖിൽ വേണു എഡിറ്റിംഗും നിർവ്വഹിക്കുന്നു,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കുടമാളൂർ രാജാജി.പ്രൊഡക്ഷൻ കൺട്രോളർ.അലക്സ്. ഈ കുര്യൻ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -രാജേഷ് മേനോൻപ്രോജക്റ്റ് ഡിസൈനർ – വിജയ് നെല്ലിസ് .ഡിസംബർ ഇരുപത്തിനാലിന് തൊടുപുഴയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തൊടുപുഴ മൂവാറ്റുപുഴാ എന്നിവിടങ്ങളിലായി പൂർത്തിയാകും.



വാഴൂർ ജോസ്.





































