gnn24x7

കുടുംബ സ്ത്രീയും കുഞ്ഞാടും ആരംഭിച്ചു

0
369
gnn24x7

രണ്ടു വ്യത്യസ്ഥമായ കഥകൾ ഒരേ പോയിൻ്റിൽ എത്തിച്ചേർന്ന് രൂപാന്തരം പ്രാപിക്കുന്ന പുതിയ ചിത്രമാണ് കുടുംബ സ്ത്രീയും കുഞ്ഞാടും.
ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിക്കന്ന ഈ ചിത്രം മഹേഷ്.പി.ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്നു.
ഒക്ടോബർ ഏഴ് ശനിയാഴ്ച്ച ഈ ചിത്രത്തിൻ്റെ ചിനീകരണം കോട്ടയത്ത് ആരംഭിച്ചു.

തുരുത്തി മന്ദിരം കവലയിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്.
ധ്യാൻ ശ്രീനിവാസൻ, ജാഫർ ഇടുക്കി, അജയ് (ഗിന്നസ് പക്രു) എന്നിവർ പങ്കെടുക്കുന്ന രംഗത്തോടെയായിരുന്നു ചിത്രീകരണത്തിനു തുടക്കമായത്. പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഈ കാലഘട്ടത്തിലെ നൂതനമായ പശ്ചാത്തലങ്ങളിലൂടെയുമാണ് കടന്നു പോകുന്നത്.

ഏതു സ്ഥലത്തു ചുമതലയേറ്റാലും ആ സ്റ്റേഷൻ പരിസരങ്ങളിൽ മോഷണ പരമ്പരകൾ അരങ്ങേറുകയും എത്ര ശ്രമിച്ചിട്ടും ഈ മോഷണ പരമ്പരക്കു തുമ്പുണ്ടാക്കാൻ കഴിയാതെ സംഘർഷമനുഭവിക്കേണ്ടി വരുന്ന ഒരു പൊലീസുദ്യോഗസ്ഥൻ്റെ കഥ ഒരു വശത്ത്.
മറുവശത്ത് സുന്ദരിയായ ഭാര്യയിലുണ്ടാകുന്ന സംശയരോഗം ഒരു പ്രവാസിയുടെ ജീവിതത്തിൽ ഉളവാക്കുന്ന പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിലൂടെ മുഴുനീള നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

അന്നാ രേഷ്മ രാജനും (ലിച്ചി) സ്നേഹാ ബാബുവുമാണ് ഈ ചിത്രത്തിലെ നായികമാർ.
കലാഭവൻ ഷാജോൺ, സലിം കുമാർ, മണിയൻ പിള്ള രാജു സാജു നവോദയാ (പാഷാണം ഷാജി) ജയകൃഷ്ണൻ, കോബ്രാ രാജേഷ്, വിഷ്ണു കാർത്തിക്ക് (ചെക്കൻ ഫെയിം), മജീദ്, ഷാജി മാവേലിക്കര, അനാമിക, അംബികാ മോഹൻ, സ്നേഹാ ശ്രീകുമാർ, ആതിരാ രാജീവ് ഒറ്റപ്പാലം ലീല എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

തിരക്കഥ, സംഭാഷണം – ശ്രീകുമാർ അറയ്ക്കൽ.
ഏറെ ശ്രദ്ധേയമായ എന്നാലും എൻ്റളിയാ എന്ന ചിത്രത്തിനു ശേഷം ശ്രീകുമാർ അറയ്ക്കൽ തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.
ഗാനങ്ങൾ – സിജിൽ കൊടുങ്ങല്ലൂർ, മണികണ്ഠൻ
സംഗീതം – മണികണ്ഠൻ, ശ്രീജു ശ്രീധർ
കലാസംവിധാനം – രാധാകൃഷ്ന്നൻ.
മേക്കപ്പ് – വിജിത്.
കോസ്റ്റ്യം ഡിസൈൻ – ഭക്തൻ മങ്ങാട്.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സജിത് ലാൽ, വിൽസൻ ജോസഫ്,
സഹസംവിധാനം – പോറ്റി, ടോൺസ് ചിറയിൻകീഴ്, ക്രിസ്റ്റഫർ, സജി മംഗലത്ത്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഡി. മുരളി.
പ്രൊഡക്ഷൻ കൺട്രോളർ – ദീപു. എസ്. കുമാർ.

കോട്ടയത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.
ഫോട്ടോ – ശാലു പേയാട്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7