gnn24x7

മലയാളത്തിൽ ആദ്യമായി റസ്ലിംഗ് പശ്ചാത്തലത്തിൽ ചത്ത പച്ച – ആരംഭിച്ചു

0
194
gnn24x7

കൊച്ചി ഭാഗത്തെ ഒരു നാട്ടു ചൊല്ലാണ് ചത്ത പച്ച രണ്ടും കൽപ്പിച്ചിറങ്ങുന്നതിനെയാണ് ഈ ചൊല്ലിലൂടെ ഉദ്ദേശിക്കുന്നത്. ഈ ചിത്രത്തിന്റെ കഥയക്ക് ഈ ചൊല്ലുമായി ഏറെ ബന്ധമുണ്ട്. ഈ പേരിൽ ഒരു സിനിമ ഒരുങ്ങുന്നു.

ജൂൺ പത്ത് ചൊവ്വാഴ്ച്ച ചെല്ലാനം മാലാഖപ്പടിയിൽ വലിയൊരു സംഘം ചലച്ചിത്ര പ്രവർത്തകരുടെയും ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിലായിരുന്ന തുടക്കം.

ശ്രീമതി അസ്മിനാ ഷിഹാൻ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ട് ആരംഭം കുറിച്ചു. ലെൻസ് മാൻ ഷൗക്കത്ത് സ്വിച്ചോൺ കർമ്മവും റിതേഷ് എസ്. രാമകൃഷ്ണൻ ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചത്ത പച്ച യുടെ ചിത്രീകരണവും തുടങ്ങി. സിദ്ധിഖ്. മനോജ്.കെ. ജയൻ, വിജയ് ബാബു (ഫ്രൈഡേ ഫിലിംസ്), സാബു ചെറിയാൻ, ഛായാഗ്രാഹകൻ ഗിരീഷ്ഗംഗാധരൻ. നിർമ്മാതാവ് ജോബി ജോർജ്ജ്, പ്രമോദ് പപ്പൻ. ഗായകൻ അഫ്സൽ, എന്നിവരും ചടങ്ങിൽ പങ്കുകൊണ്ടു.

WWE എന്ന പേരിൽ അമേരിക്കയിലും മറ്റും നടന്നു വരുന്ന അണ്ടർ ഗ്രൗണ്ട് റെസ് ലിൻ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. മോഹൻലാൽ, ജീത്തു ജോസഫ്, രാജീവ് രവി എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന അദ്വൈത് നായരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. റീൽ വേൾഡ്  എൻ്റെർടൈൻമെൻ്റിൻ്റെ  ബാനറുകളിൽ രമേഷ് എസ്. രാമകൃഷ്ണൻ,  റിതേഷ്.എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. യൂത്തിൻ്റെ ഇടയിൽ ഏറെ സ്വാധീനം നേടിയിട്ടുള്ള അണ്ടർ ഗ്രൗണ്ട് റസ്‌ലിൻ പശ്ചാത്തലത്തിലുള്ള ഈ ചിത്രം പൂർണ്ണമായും, ആക്ഷൻ ത്രില്ലർ, ജോണറിലൂടെയാണ് അവതരിപ്പിക്കുന്നത്.

ഹ്യൂമറിനും ഈ ചിത്രം ഏറെ പ്രാധാന്യം നൽകുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ചുള്ള ക്ലീൻ എൻ്റർടൈനറായിരിക്കും ഈ ചിത്രം. പ്രണയവും, ഇമോഷനുമൊക്കെ അകമ്പടിയായിട്ടുണ്ട്. കൊച്ചിയില ചെറുപ്പക്കാരായ മൂന്നു സഹോദരങ്ങൾ ഒരു റെസ്ലിൻ ക്ലബ്ബ് തുടങ്ങുന്നതും അതിലൂടെ അരങ്ങേറുന്ന സംഭവങ്ങളുമാണ് തികഞ്ഞ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്നത്.

അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം) എന്നിവരാണ് ഈ കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്നത്. വിശാഖ് നായർ, സിദ്ദിഖ്, മുത്തുമണി, പുജ മോഹൻരാജ്, തെസ്നി ഖാൻ എന്നിവർക്കൊപ്പം പ്രശസ്ത സോഷ്യൽ മീഡിയാ താരം ലഷ്മി മിഥുനും തുടങ്ങി. നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

വിശാലമായ ക്യാൻവാസ്സിൽ വലിയ മുടക്കുമുതലിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ സംഗീതമൊരുക്കുന്നത് ബോളിവുഡ്ഡിലെ ഏറ്റവും ഹരമായ ശങ്കർ, ഇഹ്സാൻ, ലോയ് ടീം ആണ്.

പശ്ചാത്തല സംഗീതം – മുജീബ് മജീദ്.

ഗാനങ്ങൾ – വിനായക് ശശികുമാർ.

ചങ്ക്സ്, വികൃതി എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കുകയും സുമേഷ് രമേഷ് എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുകയും ചെയ്ത സനൂപ് തൈക്കൂടമാണ്   തിരക്കഥ രചിച്ചിരിക്കുന്നത്.

ഛായാഗ്രഹണം – ആനന്ദ്. സി. ചന്ദ്രൻ

എഡിറ്റിംഗ് – പ്രവീൺ പ്രഭാകർ 

കലാസംവിധാനം – സുനിൽ ദാസ്

മേക്കപ്പ് – റോണക്സ് സേവ്യർ,

കോസ്റ്റ്യും ഡിസൈൻ – മെൽവി

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ആരിഷ് അസ്‌ലം, ജിബിൻ ജോൺ

പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത്.

സ്റ്റിൽസ് – അർജുൻ കല്ലിംഗൽ

ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – എസ്. ജോർജ്.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്.

പ്രൊഡക്ഷൻ മാനേജേഴ്സ് – ജോബി കിസ്റ്റി, റഫീഖ് 

പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7