gnn24x7

പടക്കളം മെയ് എട്ടിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ഫ്രൈഡേ ഫിലിം ഹൗസ്

0
171
gnn24x7

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാറിൽ വിജയ് ബാബു. വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന  പടക്കളം എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. മെയ് എട്ടിനാണ് പടക്കളം പ്രേഷകർക്ക് മുന്നിലെത്തുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ എന്നിവരുടെ വിവിധ പോസ്സിലുള്ള പോസ്റ്ററുകളോടെയാണ് റിലീസ് ഡേറ്റ് അനൗൺസ് ചെയ്തിരിക്കുന്നത്. അഭിനേതാക്കളെ നേരെയും തലകീഴായും

പോസ്റ്ററിൽ കാണാം. ഈ പോസ്റ്ററിൻ്റെ പിന്നിലും ചില രഹസ്യങ്ങൾ ഒളിപ്പിച്ചിട്ടുണ്ടന്ന് വ്യക്തം.

ചിത്രത്തിൻ്റെ കഥാപരമായ പുരോഗമനത്തിൽ ഇതിന് ഏറെ പ്രാധാന്യമുണ്ട്. ക്യാമ്പസ്സിൻ്റെ പശ്ചാത്തലത്തിലൂടെ ഫിൻ്റെസി ഹ്യൂമർ ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.

ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർക്കു പുറമേ സന്ദീപ് പ്രദീപ് (ഫാലിമി ഫെയിം), സാഫ് (വാഴ ഫെയിം) അരുൺ അജി കുമാർ (ലിറ്റിൽ ഹാർട്ട്സ് ഫെയിം), യൂട്യൂബറായ ഒരുൺ പ്രദീപ്, നിരഞ്ജനാ അനൂപ്, പുജാമോഹൻ എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ – നിതിൻ.സി.ബാബു മനുസ്വരാജ്.

സംഗീതം – രാജേഷ് മുരുകേശൻ.(പ്രേമം ഫെയിം)

ഛായാഗ്രഹണം – അനു മൂത്തേടത്ത്.

എഡിറ്റിംഗ് – നിതിൻരാജ് ആരോൾ

പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ.

കലാസംവിധാനം – മഹേഷ് മോഹൻ

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിതിൻ മൈക്കിൾ.

അസ്സോസ്സിയേറ്റ് ഡയറക്ടർ – ശരത് അനിൽ, ഫൈസൽഷാ

പ്രൊഡക്ഷൻ മാനേജർ – സെന്തിൽ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിജു കടവൂർ.

പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി. സുശീലൻ.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7