മലയാളത്തിലെ മുൻനിര താരങ്ങളായ സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നതിലൂടെ ഏറെ ശ്രദ്ധേയമായ ഗരുഡൻ എന്ന മൾട്ടി സ്റ്റാർ ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം കൊച്ചിയിൽ പൂർത്തിയായി. കൊച്ചിയിലും ഹൈദ്രാബാദിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയായത്.
നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻനിർമ്മിക്കുന്നു.

മൂന്നു ഷെഡ്യൂളോടെ എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ഈ ചിത്രത്തിനു വേണ്ടി വന്നതെന്ന് സംവിധായകൻ അരുൺ വർമ്മ പറഞ്ഞു.
വൻ താരനിരയും വലിയ മുതൽ മുടക്കുമുള്ള ഈ ചിത്രം തികഞ്ഞ ലീഗൽ ത്രില്ലർ
സിനിമയാണ്.
നീതിക്കു വേണ്ടി പേരാടുന്ന ഒരു നീതി പാലകന്റേയും കോളജ് പ്രൊഫസറുടേയും ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. ചിത്രത്തിന്റെ ഓരോ ഘട്ടവും പ്രേക്ഷകനെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള അവതരണമാണ് ഈ ച്ചിത്രത്തിന്റേത്.

ദിലീഷ് പോത്തൻ, ജഗദീഷ്, സിദ്ദിഖ്, ദിവ്യാ പിള്ള, അഭിരാമി രഞ്ജിനി തലൈവാസിൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ്മ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൾ, ജയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യം പ്രകാശ്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

മിഥുൻ മാനുവൽ തോമസ്സിന്റെ തിരക്കഥയാണ് ഈ ചിത്രത്തിന്റെ മറ്റൊരു ആകർഷണീയത.
കഥ – ജിനേഷ്.എം.
സംഗീതം – ജെയ്ക്ക് ബിജോയ്സ്.
ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി.
എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ് .
കലാസംവിധാനം – അനിസ് നാടോടി.
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ -ദിനിൽ ബാബു
മാർക്കറ്റിംഗ് –ബിനു ഫോർത്ത്.
പ്രൊഡക്ഷൻ ഇൻ ചാർജ് .അഖിൽ യശോധരൻ.
ലൈൻ പ്രൊഡ്യൂസർ –
സന്തോഷ് കൃഷ്ണൻ
പ്രൊഡക്ഷൻ മാനേജർ – ശിവൻ പൂജപ്പുര
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – സതീഷ് കാവിൽക്കോട്ട
പ്രൊഡക്ഷൻ കൺടോളർ – ഡിക്സൻ പൊടുത്താസ്.
വാഴൂർ ജോസ്
ഫോട്ടോ – ശാലു പേയാട്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz







































