gnn24x7

ഗോകുലം മൂവീസിൻ്റെ “ഭ. ഭ. ബ” ജൂലൈ പതിനാലിന് ആരംഭിക്കുന്നു; ധനഞ്ജയ് ശങ്കർ – സംവിധായകൻ, ഫാഹിം സഫർ – നൂറിൻ ഷെരീഫിൻ്റെ തിരക്കഥ, ദിലീപും വിനീത് ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങൾ 

0
386
gnn24x7

ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഭ.ഭ.ബ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂലൈ പതിനാലിന് കോയമ്പത്തൂരിൽ ആരംഭിക്കുന്നു. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് ധനഞ്ജയുടെ സംവിധാന രംഗത്തേക്കുള്ളകടന്നു വരവ്. മാസ് ഫൺ ആക്ഷൻ അഡ്വഞ്ചർ മാഡ്നെസ് (madness) ജോണറിലുള്ള ഒരു സിനിമയായിരിക്കുമിത്.

ധനഞ്ജയ് ശങ്കർ

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ ദിലീപും വിനീത് ശ്രീനിവാസനും അവതരിപ്പിക്കുന്നു. ഇത്തരത്തിലൊരു കൗതുകകരമായ ഒരു കോമ്പിനേഷൻ മലയാളത്തിൽ ഇതാദ്യമാണ്.

ധ്യാൻ ശ്രീനിവാസൻ, സിദ്ധാർത് ഭരതൻ, ബാലുവർഗീസ്, ബൈജു സന്തോഷ്, അശോകൻ, സലിം കുമാർ, ജി. സുരേഷ് കുമാർ, ബിജു പപ്പൻ, ദേവൻ, വിജയ് മേനോൻ,നോബി, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണ, റെഡിൻ കിംഗ് സിലി (തമിഴ്), കോട്ടയം രമേഷ്, ഷമീർ ഖാൻ (പ്രേമലു ഫെയിം), ഷിൻസ്, ശരണ്യ പൊൻവണ്ണൻ, നൂറിൻ ഷെരീഫ്, ധനശ്രീ, ലങ്കാ ലഷ്മി എന്നിവർക്കൊപ്പം പ്രശസ്ത കോറിയോഗ്രാഫർ ശാന്തി കുമാറും ഈ ചിത്രത്തിൽ മുഖ്യമായ വേഷമണിയുന്നു. ഈ ചിത്രത്തിലെ കോറിയോ ഗ്രാഫി കൈകാര്യം ചെയ്യുന്നത്യം ശാന്തി കുമാറാണ്.

ദമ്പതിമാരായ ഫാഹിം സഫറും – നടി നൂറിൻ ഷെരീഫുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കൈതപ്രം, വിനായക് ശശികുമാർ, മനു മഞ്ജിത്ത് എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാനാണ്.

ഛായാഗ്രഹണം – അരുൺ മോഹൻ

എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം.

കലാസംവിധാനം – നിമേഷ് താനൂർ

കോ-പ്രൊഡ്യൂസേഴ്സ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻ

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.

പ്രൊഡക്ഷൻ കൺട്രോളർ- സുരേഷ് മിത്രക്കരി.

കോയമ്പത്തൂർ, പൊള്ളാച്ചി, പാലക്കാട് എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7