gnn24x7

“ഗു” ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

0
171
gnn24x7

മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമ്മിച്ച് മനു സംവിധാനം ചെയ്യുന്ന ഗു എന്ന ചിത്രത്തിന്റെ

ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.

സൂപ്പർ നാച്വറൽ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദേവനന്ദയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മാളികപ്പുറത്തിലൂടെ പ്രേക്ഷകരുട മനം കവർന്ന ദേവനന്ദയുടെ ഏറ്റം മികച്ച പെർഫോമൻസിന് വേദിയാകുന്നതാണ് ഈ ചിത്രം.

സൈജുക്കുറുപ്പ്, നിരഞ്ജ് മണിയൻപിള്ള രാജു, മണിയൻപിള്ള രാജു, കുഞ്ചൻ, ലയാ സിംസൺ, അശ്വതി മനോഹർ, നന്ദിനി ഗോപാലകൃഷ്ണൻ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീതം – ജോനാഥൻ ബ്രൂസ്

ഛായാഗ്രഹണം – ചന്ദ്രകാന്ത് മാധവ്.

എഡിറ്റിംഗ് – വിനയൻ എം.ജി. നിർമ്മാണ നിർവഹണം – എസ്. മുരുകൻ.

കുട്ടികളെ പ്രധാനമായും കേന്ദ്രമാക്കി അവതരിപിക്കുന്ന സൂപ്പർ നാച്വറൽ ഹൊറർ ഫാന്റെ സി ചിത്രമാണിത്.

കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആകർഷിക്കും വിധത്തിൽ ക്ലീൻ എന്റെർടൈനറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:  

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7