gnn24x7

“ഹെർ” ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി

0
342
gnn24x7

അഞ്ചു സ്തീകഥാപാത്രങ്ങൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന *ഹെർ* എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ലിജിൻ ജോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ,ലോ പോയിൻ്റ് എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് ലിജിൻ ജോസ്.
ദക്ഷിണേന്ത്യൻ സിനിമകളിലെ മികച്ച നടിമാരായ പാർവ്വതി തെരുവോത്ത്, ഐശ്വര്യാ രാജേഷ്, ഉർവ്വശി, രമ്യാ നമ്പീശൻ, ലിജോ മോൾ ജോസ് എന്നിവരാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
ഏ, റ്റി .സ്റ്റുഡിയോസിൻ്റെ ബാനറിൽ അനീഷ്.എം.തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വ്യത്യസ്ഥ സാഹചര്യങ്ങളിൽ ജീവിക്കുന്ന അഞ്ചു സ്ത്രീകൾ. ഇവർ അഞ്ചു പേരും ഒരു പോയിൻ്റിൽ എത്തിച്ചേരുന്നതും അതിലൂടെ ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്നതുമായ സംഭവങ്ങളാണ് കാലിക പ്രാധാന്യമായ ജീവിത സാഹചര്യങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
പ്രതാപ് പോത്തൻ ഗുരു സോമസുന്ദരം, രാജേഷ് രാല വൻ, ശ്രീകാന്ത് മുരളി, മാലാ പാർവ്വതി എന്നിവരും പ്രധാന താരങ്ങളാണ്.
അർച്ചനാ വാസുദേവിൻ്റേതാണ് തിരക്കഥ.
സംഗീതം -ഗോവിന്ദ് വസന്ത.
ഛായാഗ്രഹണം- ചന്ദ്രു സെൽവരാജ്.
എഡിറ്റിംഗ് – കിരൺ ദാസ്.
കലാസംവിധാനം -എം.എം.ഹംസ.
മേക്കപ്പ് – റോണക്സ്സേസ്യർ.

കോസ്റ്റ്യം ഡിസൈൻ- സമീരാസനീഷ്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുനിൽ കാര്യാട്ടുകര.
പ്രൊഡക്ഷൻ മാനേജർ- കല്ലാർ അനിൽ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷിബു പന്തലക്കോട്.
പ്രൊഡക്ഷൻ കൺട്രോളർ-ഷിബു.ജി.സുശീലൻ.
വാഴൂർ ജോസ്.


ഫോട്ടോ – ബിജിത്ത് ധർമ്മടം’
GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

gnn24x7