gnn24x7

ജിസ്ജോയിയുടെ ‘ഇന്നലെ വരെ’

0
351
gnn24x7

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്ഇന്നലെ വരെ ‘ എന്നു നാമകരണം ചെയ്തിരിക്കുന്നു.ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആസിഫ് അലി.ആൻ്റണിവർഗീസ്, നിമിഷാസജയൻ എന്നിവരുടെ ഫോട്ടോ സഹിതമാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പേരോടു കൂടി പുറത്തിറക്കിയിരിക്കുന്നത്.ഇതിനകം ഏറെ പ്രേഷക ശ്രദ്ധയാണ് ഈ പോസ്റ്റർ നേടിയിരിക്കുന്നത്.

പൂർണ്ണമായും ഒരു ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തെ ഒരുക്കുന്നതെന്ന് സംവിധായകനായജിസ്ജോയ് പറഞ്ഞു. സെൻട്രൽ അഡ്വർട്ടൈസിംഗ് ഏജൻസിയുടെ ബാനറിൽ മാത്യു ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിദ്ദിഖ്, റീബാ മോണിക്കാ ജോൺ.ഡോ.റോണി ഡേവിഡ് രാജ്, ശ്രീലക്ഷ്മി, ശ്രീഹരി എന്നിവരും പ്രധാന താരങ്ങളാണ്. ബോബി – സഞ്ജയ് യുടെ കഥയ്ക്ക് സംവിധായകനായജിസ്ജോയ് തിരക്കഥ രചിക്കുന്നു,ബാഹുൽ രമേഷാണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ് – രതീഷ് രാജ്.ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

വാഴൂർ ജോസ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here