അയർലണ്ടുകാരുടെ പ്രിയങ്കരനായ ഫാ. ബോബിറ്റ് തോമസ് രചിച്ച “മുഖ്യദൂതൻ മിഖായേൽ” എന്ന ക്രിസ്തീയ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. വിശുദ്ധ മിഖായേലിനെ കുറിച്ചുള്ള ഈ ഗാനം പ്രശസ്ത ഗായകൻ കെസ്റ്ററും മിഥില മൈക്കിളും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. സിജു പോൾ ആണ് നിർമാണം നിർവഹിച്ചിരിക്കുന്നത്.
ഈ ക്രിസ്തീയ ഭക്തിഗാനത്തിന് ഫാ. ഷാജി തുമ്പേച്ചിറയിലാണ് ഈണം പകർന്നിരിക്കുന്നത്. ഓർക്കസ്ട്രേഷൻ സ്കറിയ ജേക്കബും മിക്സിംഗ് സഞ്ജു പീറ്ററും നിർവഹിച്ചിരിക്കുന്നു. ഈ വീഡിയോ ഗാനത്തിൻ്റെ ക്യാമറ അജോ കെ മാത്യുവും എഡിറ്റിംഗ് അജു കെ മാത്യുവുമാണ് നിർവഹിച്ചിരിക്കുന്നത്. Celebrants India എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88



































