gnn24x7

ലിറ്റിൽ ആയി ഇഷാൻ ഷൗക്കത്ത്

0
98
gnn24x7

തകർപ്പൻ വിജയം നേടിയ മാർക്കോ എന്ന ചിത്രത്തിലെ വിക്ടർ എന്ന കഥാപാത്രം ചിത്രം കണ്ടവരുടെയൊക്കെ മനസ്സിൽ നിറഞ്ഞു നിൽക്കും. കാഴ്ച്ചയില്ലങ്കിലും ഇച്ഛാശക്തിയും ആത്മധൈര്യവും കൈമുതലായുള്ള ഒരു കഥാപാത്രമായിരുന്നു.ഇന്നും ആ കഥാപാത്രത്തെ പെട്ടെന്ന് ഓർമ്മപ്പെടുത്തുന്നത് ആ കഥാപാത്രം പ്രേക്ഷകനിൽ ഏൽപ്പിച്ച മുറിവു തന്നെയാണ്. ശത്രുവിൻ്റെ സംഹാരത്തിന് ഇരയാകുന്ന വിക്ടർ പ്രേഷകർക്ക് ഒരു നൊമ്പരമായി മാറി. അതിനു ശേഷം ഇഷാൻ ഷൗക്കത്ത് അവതരിപ്പിക്കുന്ന പുതിയ കഥാപാത്രമാണ് ലിറ്റിൽ. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന തത്താ പച്ച എന്ന ചിത്രത്തിലെ കഥാപാത്രമാണിത്.

മലയാളത്തിൽ ആദ്യമായി റസ്‌ലിംഗ് ഷോയുടെ കഥ പറയുന്ന  ആക്ഷൻ കോമഡി ചിത്രമാണ് ചത്താ പച്ച.

പല കാരണങ്ങളാലും ചലച്ചിത്ര രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രമായി മാറിയിരിക്കുന്ന ചിത്രം കൂടിയാണ് ചത്താ പച്ച.

വലിയ മുടക്കുമുതലിൽ അവതരിപ്പിക്കുന്ന ഈ പുതിയ തലമുറയെ ഏറെ ആകർഷിക്കുന്ന നിരവധി ഘടകങ്ങളിലൂടെയാണ് എത്തുന്നത്. പ്രധാനമായും മൂന്നു ചെറുപ്പക്കാരെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ ലിറ്റിൽ ഈ മൂന്നു പേരിൽ ഒരാളാണ്. ലോബോ, വെട്രി എന്നീ കഥാപാത്രങ്ങളാണ് മറ്റു രണ്ടു പേരുടേത്. ഈ കഥാപാത്രങ്ങളെ യഥാക്രമം അർജുൻ അശോകനും റോഷൻ മാത്യുവുമാണ് അവതരിപ്പിക്കുന്നത്. വിശാഖ് നായർ മറ്റൊരു വ്യത്യസ്ഥമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

അഭിനേതാക്കളുടെ ഇടയിൽ മമ്മൂട്ടിയുടെ സാന്നിധ്യമാണ് ചലച്ചിത്ര വൃത്തങ്ങളിൽ വാർത്തയായി നിറഞ്ഞുനിൽക്കുന്നത്.

പ്രശസ്ത ബോളിവുഡ് സംഗീതശിൽപ്പികളായ ശങ്കർ-ഇഹ്സാൻ-ലോയ് ടീം ആദ്യമായി മലയാള സിനിമക്കു സംഗീതം പകരുന്നതിലൂടെ ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിച്ചിരിക്കുന്നു.

റീൽ വേൾഡ് എൻ്റെർടൈൻ

മെൻ്റിൻ്റെ ബാനറിൽ റിതേഷ്. എസ്. രാമകൃഷ്ണൻ, രമേഷ്. എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ ഈ ചിത്രം നിർമ്മിക്കുന്നത്. സിദ്ദിഖ്, സായ് കുമാർ, മുത്തുമണി, ദർശൻ സാബു വൈഷ്ണവ് ബിജു , കാർമൻ .എസ്. മാത്യു, ഖാലിദ് അൽ അമേരി, തെസ്നിഖാൻ, ലഷ്മി മേനോൻ, റാഫി, ദെർതഗ്നൻ സാബു, ശ്യാം പ്രകാശ്, വൈഷ്ണവ് ബിജു, മിനോൺ, വേദിക ശ്രീകുമാർ, സരിൻ ശിഹാബ്, ഓർഹാൻ ആൽവിൻ മുകുന്ദ്, ആർച്ചിത് അഭിലാഷ്, ടോഷ് ക്രിസ്റ്റി& ടോജ് ക്രിസ്റ്റി, ആഷ്ലി ഐസക്ക് ഏബ്രഹാം എന്നിവരും പ്രധാന താരങ്ങളാണ്.

സുമേഷ് രമേഷ് എന്ന ഹിറ്റ് ചിത്രത്തിനു തിരക്കഥ ഒരുക്കിയ സനൂപ് തൈക്കൂടമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഗാനങ്ങൾ – വിനായക് ശശികുമാർ.

പശ്ചാത്തല സംഗീതം – മുജീബ് മജീദ്.

ഛായാഗ്രഹണം -ആനന്ദ്.സി. ചന്ദ്രൻ ‘

അഡിഷണൽ ഫോട്ടോഗ്രാഫി – ജോമോൻ.ടി. ജോൺ, സുദീപ് ഇളമൺ,

എഡിറ്റിംഗ് – പ്രവീൺ പ്രഭാകർ.

കലാസംവിധാനം – സുനിൽ ദാസ്. മേക്കപ്പ്- റോണക്സ് സേവ്യർ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അരീഷ് അസ്ലം, ജിബിൻ ജോൺ. 

സ്റ്റിൽസ് – അർജുൻ കല്ലിംഗൽ.

പബ്ളിസിറ്റി ഡിസൈൻ — യെല്ലോ ടൂത്ത്.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – എസ്. ജോർജ്.

ലൈൻ പ്രൊഡ്യൂസർ – എസ്. ജോർജ്.

ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്.

പ്രൊഡക്ഷൻ മാനേജേഴസ് – ജോബി ക്രിസ്റ്റി. റഫീഖ്.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്.

പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ.

വെഫയർ ഫിലിംസ് ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb