ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ മികച്ച ചിത്രമായി ജോജി തെരഞ്ഞെടുക്കപ്പെട്ടു. ഫഹദാണ് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പുരസ്‌കാരം ലഭിച്ച വാര്‍ത്ത താരം ആരാധകര്‍ക്കായി പങ്കുവെച്ചത്.
ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമാണ് ജോജി. ഷെയ്ക്സ്പീരിയന്‍ ദുരന്തനാടകം മാക്ബത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്ന് സിനിമ ഒരുക്കിയത്.
ഫഹദ് ഫാസില്‍ ബാബുരാജ്, സണ്ണി, ഉണ്ണിമായ പ്രസാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.




































