gnn24x7

ഔസേപ്പിൻ്റെ ഒസ്യത്ത് പുരോഗമിക്കുന്നു

0
271
gnn24x7

തനതായ അഭിനയ സിദ്ദികൊണ്ടും. വ്യത്യസ്ഥവും കാമ്പുള്ളതുമായ നിരവധി കഥാപാത്രങ്ങളിലൂടെയും മലയാളി പ്രേഷകൻ്റെ മനസ്സിൽ ഇടം നേടിയ വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പീരുമേട്ടിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു എൺപതുകാരനായ ഔസേപ്പ് എന്ന കഥാപാത്രത്തിലൂടെ വിജയരാഘവൻ വീണ്ടും അരങ്ങു തകർക്കാനൊരുങ്ങുകയാണ് ഈ ചിത്രത്തിലൂടെ.

ആഡ് ഫിലിമുകളിലൂടെ ഏറെ ശ്രദ്ധേയനായ ശരത്ചന്ദ്രനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റെണി ഈ ചിത്രം നിർമ്മിക്കുന്നു. കാടുവെട്ടിപ്പിടിച്ചും, പണം പലിശക്കു കൊടുത്തും വലിയ സമ്പത്തിൻ്റെ ഉടമയായങ്കിലും ഇന്നും അറുപിശുക്കനാണ്. മൂന്നാൺമക്കൾ. അവരൊക്കെ വലിയ പദവികളിൽ എത്തപ്പെട്ടവരാണ ങ്കിലും,  എല്ലാം തൻ്റെ നിയന്ത്രണത്തിൽ കൈയ്യടക്കി വച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് തികച്ചും അപ്രതീക്ഷിതമായ ഒരു ദുരന്തം ഈ അരങ്ങേറുന്നത്. ഇത് കുടുംബത്തിൽ അശാന്തിയുടെ നിഴൽ പരത്താൻ കാരണമായി. അതിൻ്റെ സംഘർഷങ്ങളിലൂടെയാണ് പിന്നീട് ഈ ചിത്രത്തിൻ്റെ സഞ്ചാരം.

ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ എന്നിവരാണ് ഒസേപ്പിൻ്റെ മക്കളായി എത്തുന്നത്. ഇവരെല്ലാവരും ചേർന്ന് അഭിനയത്തിൻ്റെ മാറ്റുരക്കുന്ന നിരവധി മുഹൂർത്തങ്ങൾ ഈ ചിത്രത്തിലുണ്ട്.

ലെന, ജോജി.കെ. ജോൺ, അപ്പുണ്ണി ശശി, ജയിംസ് എല്യാ,കനി കുസൃതി, സെറിൻ,  ഷിഹാബ്, അഞ്ജലി കൃഷ്ണാ, സജാദ് ബ്രൈറ്റ് ശ്രീരാഗ്, ചാരു ചന്ദന, ജോർഡി പൂഞ്ഞാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഫസൽ ഹസ്സൻ്റേതാണ് തിരക്കഥ.

സംഗീതം – സുമേഷ് പരമേശ്വർ.

ഛായാഗ്രഹണം -അരവിന്ദ് കണ്ണാബിരൻ’

എഡിറ്റിംഗ് – ബി.അജിത് കുമാർ.

പ്രൊഡക്ഷൻ ഡിസൈനർ – അർക്കൻ. എസ്. കർമ്മ

മേക്കപ്പ് – നരസിംഹസ്വാമി

കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കെ.ജെ. വിനയൻ.

എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – സ്ലീബാ വർഗീസ് & സുശീൽ തോമസ്.

ലൊക്കേഷൻ മാനേജർ – നിക്സൻ കുട്ടിക്കാനം.

പ്രൊഡക്ഷൻ മാനേജർ – ശിവപ്രസാദ്.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രതാപൻ കല്ലിയൂർ

പ്രൊഡക്ഷൻ കൺട്രോളർ – സിൻ ജോ ഒറ്റത്തൈക്കൽ.

കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്, കൊച്ചി ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

ഫ്രോട്ടോ – ശ്രീജിത്ത് ചെട്ടിപ്പടി

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7