gnn24x7

സാഹസ്സികതയുടെമൂർത്തിമത ഭാവങ്ങളുമായി”കാട്ടാളൻ” ടീസർ എത്തി

0
30
gnn24x7

കാടിനോടും, കാട്ടുമൃഗങ്ങളോടും സന്ധിയില്ലാതെ യുദ്ധം  ചെയ്യുന്ന ഒരു യുവാവിൻ്റെ സാഹസ്സികമായ നിരവധി മുഹൂർത്തങ്ങളിലൂടെ, പൂർണ്ണമായും ആക്ഷൻ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ടീസർ എത്തി.
മാർക്കോ എന്ന ഒരൊറ്റച്ചിത്രം മാർക്കറ്റ് ചെയ്തു കൊണ്ട് ഏറെ ശ്രദ്ധേയമായ ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രം പോൾ ജോർജ് സംവിധാനം ചെയ്യുന്നു.
ഇക്കഴിഞ്ഞ ദിവസം കൊച്ചിയിലെ വനിത.വിനീത തീയേറ്ററിൽ സംഘടിപ്പിച്ച ചടങ്ങിലൂടെയായിരുന്നു ടീസറിൻ്റെ പ്രകാശനം.
ടീസർ പ്രകാശനത്തിനു മുമ്പേ പ്രദർശിപ്പിച്ചു ലൊക്കേഷൻ കാഴ്ച്ചകൾ തന്നെ ഈ ചിത്രത്തിൻ്റെ കൗതുകം ഏറെ വർദ്ധിപ്പിക്കുന്നതാ
യിരുന്നു.
പിന്നിട് പ്രദർശിപ്പിച്ചു ടീസർ നീണ്ടുനിന്ന കരഘോഷങ്ങളോട യാണ് പ്രേക്ഷകർ സ്വീകരിച്ചത്. മിന്നൽപ്പിണറുകൾക്കു സമാനമായ ഷോട്ടുകളാൽ സമ്പന്നമായ ഒരു ദൃശ്യവിസ്മയം തന്നെയായിരുന്നു ടീസർ. ചിത്രത്തിൻ്റെ മൊത്തം ജോണർ തന്നെ വ്യക്തമാക്കിത്തരുന്നതായിരുന്നു ടീസർ.

ആൻ്റണി പെപ്പെയുടെ ആക്ഷൻ രംഗങ്ങൾ അത്രയും വിസ്മയിപ്പിക്കുന്ന താണ്.
പെപ്പെ ,അപ് കമിംഗ് ആക്ഷൻ ഹീറോ യെന്ന് അടിവരയിട്ടു വക്കുന്നതാണ് ഇതിലെ അതിസാഹസ്സിക രംഗങ്ങൾ.
ഒരു കാട്ടാനയോടുള്ള പെപ്പെയുടെ അങ്കം ഈ ചിത്രത്തിൻ്റെ ഏറ്റവും ഹൈലൈറ്റുകളിലൊന്നാണ്. ഈ ടീസറിൽ ഇതിന് ഏറെ പ്രാധാന്യം നൽകിയിട്ടുമുണ്ട്. സോഷ്യൽ മീഡിയാകളിൽ, നിമിഷ നേരം കൊണ്ടുതന്നെ വലിയ പ്രതികരണങ്ങാണ് ഈ ടീസറിനു ലഭിച്ചിരിക്കുന്നത് ചിത്രത്തോട്പ്രേക്ഷകർക്കു ള്ള പ്രതീക്ഷ അത്ര വലുതാണന്നു മനസ്സിലാക്കാം.

ഉയർന്ന സാങ്കേതിക മികവും, മികച്ച സാങ്കേതികവിദഗ്ദരുട സാന്നിദ്ധ്യവും ഈ ചിത്രത്തിൻ്റെ ആകർഷണീയത ഏറെ വർദ്ധിപ്പിക്കുന്നു.
ലോകത്തിെല ഏതു ഭാഷക്കാർക്കും, ഏതു രാജ്യക്കാർക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള യൂണിവേഴ്സസസബ്ജക്റ്റാണ് ഈ ചിത്രത്തിൻ്റേത്.
ഇൻഡ്യയിൽത്തന്നെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം എത്തുന്നത്.
‘ഒരു ഹൈ വോൾട്ടേജ് ‘ കഥാപാത്രമാണ് പെപ്പെയുടേത്.

ജഗദീഷ് സിദ്ദിഖ്, കബീർദുഹാൻ സിംഗ്, (മാർക്കോ ഫെയിം) ആൻസൺ പോൾ,. റാജ് തിരൺ ദാസ്, ഷോൺ ജോയ്, എന്നിവർക്കൊപ്പം വിവിധ രംഗങ്ങളിൽ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പർജിനി. ഹനാൻഷാ.കിൽ താരം പാർത്ഥ്തിവാരി, ഷിബിൻ എസ്. രാഘവ് . ലോക ഫെയിം ഹിപ്സ്റ്റർ പ്രണവ് രാജ്. കോൾമീവെനം. തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇൻഡ്യൻ സ്ക്രീനിലെ മികച്ച സംഗീത സംവിധായകൻ അജനീഷ് ലോക നാഥനാണ് സംഗീത സംവിധായകൻ.
സംഗീതത്തിനും, പശ്ചാത്തല
സംഗീതത്തിനും  സിനിമയിലുള്ള പ്രാധാന്യം ഇന്ന് ഏറെ വലുതാണ്. അതിൻ്റെ പ്രാധാന്യം അർഹിക്കുന്ന രീതിയിൽ ഉൾക്കൊണ്ടു കൊണ്ടാണ് അജനീഷ് ലോകനാഥ് എന്ന പ്രതിഭയുടെ സാന്നിദ്ധ്യം കാട്ടാളനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്

സംഭാഷണം – ഉണ്ണി. ആർ.
ഛായാഗ്രഹണം – രണ ദേവ്.
ഗാനങ്ങൾ – വിനായക് ശശികുമാർ., സുഹൈൽ കോയ.
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.
കലാസംവിധാനം സുനിൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ
സ്റ്റിൽസ് – അമൽ സി. സദർ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ – ഡിപിൽദേവ്,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജുമാന ഷെരീഫ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിനു മണമ്പൂർ . പ്രവീൺ എടവണ്ണപ്പാറ.
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.

വാഴൂർ ജോസ്

Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7