gnn24x7

കമലിന്റെ “വിവേകാനന്ദൻ വൈറലാണ്” പൂർത്തിയായി

0
284
gnn24x7

മലയാള സിനിമക്ക് ഓർത്തു വയ്ക്കാൻ ഒരു പിടി നല്ല ചിത്രങ്ങൾ ഒരുക്കിയ ഭാവനാസമ്പന്നനായ സംവിധായകൻ കമൽ സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തൊടുപുഴ കൊച്ചി എന്നിവിടങ്ങളിലായി പൂർത്തിയായിരിക്കുന്നു.

നെടിയത്ത് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നസീബ് നെടിയത്ത്, ഷെല്ലി രാജ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കാലിക പ്രാധാന്യമുള്ള ഒരു പ്രമേയം എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിൽ ക്ലീൻ എൻ്റെർടൈനറായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

സർക്കാർ ജീവനക്കാരനായ വിവേകാനന്ദൻ എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കടന്നുവരവ്.
വിവേകാനന്ദൻ്റെ ജീവിതത്തിലേക്ക് പലരീതി കളിലും സാഹചര്യങ്ങളില്ലമായി അഞ്ചു സ്ത്രീകൾ കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് തികച്ചും സറ്റയറിലൂടെ അവതരിപ്പിക്കുന്നത്.

ഷൈൻ ടോം ചാക്കോയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ വിവേകാനന്ദനെ അവതരിപ്പിക്കുന്നത്. ജോണി ആൻ്റെണി, സിദ്ധാർത്ഥ് ശിവ, വിനീത് തട്ടിൽ, ഗ്രേസ് ആൻ്റണി, സാസ്വിക, മെറീനാ മൈക്കിൾ, മാലാ പാർവ്വതി, സ്മിനു സിജോ, ശരത് സഭാ, നിയാസ് ബക്കർ, റിയാസ് (മറിമായം ഫെയിം), സിനോജ് വർഗീസ്, മജീദ്, അനുഷ മോഹൻ, രാധാ ഗോമതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഹരി നാരായണൻ്റെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു. പ്രകാശ് വേലായുധനാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്‌ – രഞ്ജൻ ഏബ്രഹാം.
പ്രൊഡക്ഷൻ ഡിസൈനർ – ഗോകുൽദാസ്.
കലാസംവിധാനം – ഇന്ദു ലാൽ കവിദ്.
മേക്കപ്പ് – പാണ്ഡ്യൻ.
കോസ്റ്റും ഡിസൈനർ – സമീരാ സനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ബഷീർ കാഞ്ഞങ്ങാട്.
പ്രൊഡക്ഷൻ മാനേജർ – നികേഷ് നാരായണൻ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – എസ്സാൻ.
പ്രൊഡക്ഷൻ കൺട്രോളർ –
ഗിരീഷ് കൊടുങ്ങല്ലൂർ

വാഴൂർ ജോസ്.
ഫോട്ടോ – സലീഷ് പെരിങ്ങോട്ടുകര

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

gnn24x7