ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പ്രകാശനം ചെയ്തിരിക്കുന്നു.
ക്രിസ്മസ് ആഘോഷവേളക്കു മുന്നോടിയായി ഡിസംബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്ന ചിത്രമാണിത്.
ആക്ഷൻ മൂഡിൽ ഷാജി കൈലാസ് ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ ട്രെയിലറിന് സോഷ്യൽ മീഡിയായിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
പ്രഥ്വിരാജ് കേന്ദ്ര കാ പാoത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കൊട്ട മധു എന്ന ഗുണ്ടാ നേതാവിനെയാണ് പ്രഥ്വിരാജ് കൈയ്യാളുന്നത്.
ഒരു സമൂഹത്തിൻ്റെ തന്നെ പ്രതീകമാണ് ഈ കഥാപാത്രം.
ആസിഫ് അലി.അപർണ്ണാ ബാലമുരളി, അന്നാ ബെൻ, ജഗദീഷ്, ദിലീഷ് പോത്തൻ, ബിജു പപ്പൻ, നന്ദു. തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ജി.ആർ.ഇന്ദുഗോപൻ്റേതാണു തിരക്കഥ.
ജോമോൻ ടി.ജോണാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – ഷമീർ മഹമ്മദ്
നിർമ്മാണ നിർവ്വഹണം – സഞ്ജു വൈക്കം.
ഫെഫ്ക റൈറ്റേഴ്സ് യൂണിയനും ജിനു വി.എബ്രഹാം, ഡാർവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ  ഉടമസ്ഥതയിലുള്ള തീയേറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വാഴൂർ ജോസ്.
GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
                





































