ഇ.വി.ഗണേഷ് ബാബു നിർമ്മിച്ച് സംവിധാനം ചെയ്തു നായകനായി അഭിനയിക്കുന്ന കട്ടിൽ എന്ന സിനിമയുടെ ഫസ്റ്റ് സിംഗിൾ ‘കോവിലൊന്നിൽ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ റിലീസായിരിക്കുന്നു. ഈ ഗാനം സിദ് ശ്രീറാം മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്,കന്നടഭാഷകളിലും പാടിയിരിക്കുന്നു. ഈ ചിത്രത്തിലെ സംഭാഷണവും ഗാനങ്ങളും എഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. ശ്രീകാന്ത് ദേവയാണ് സംഗീതസംവിധായകൻ. തെന്നിന്ത്യ ചലച്ചിത്ര മേഘലയിലെ അതികായനായ ബി. ലെനിൻ ആണ് ഇതിന്റെ കഥയും തിരകഥയും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്. സിദ് ശ്രീറാം തന്റെ ചലച്ചിത്ര സംഗീത ജീവിതത്തിലെ മറക്കാനാകാത്ത ഒരു ഗാനമാണ് ഇതെന്ന് അഭിപ്രായപ്പെട്ടു. പരമ്പരാഗതമായ വിശ്വാസങ്ങളെയും അതിന്റെ കെട്ടുറപ്പിനേയും മൂന്നു തലമുറകളായി കാത്തുസൂക്ഷിച്ചു പോരുന്ന ജീവിതഗന്ധിയായ പ്രണയത്തിന്റെ ആവിഷ്കാരമാണിത്. മൂന്നു തലമുറകളായി അനുവർത്തിച്ചു പോരുന്ന ചില സെന്റിമെൻസുകളുടെ കഥ ഒരു കട്ടിലിന്റെ സജീവ സാന്നിദ്ധ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നു ഇതിൽ. സൃഷ്ടി ഡാങ്കെയാണ് ഇതിലെ നായിക കൂടാതെ സമ്പത്ത് റാം, മാസ്റ്റർ നിതീഷ്, ഗീതാകൈലാസം, ഇന്ദ്രാസൗന്ദർരാജൻ, എന്നിവരും അഭിനയിച്ചിരിക്കുന്നു. ദേശഭാഷകൾക്കതീതമായി ചലച്ചിത്രങ്ങൾ കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന കേരളത്തിലെ പ്രേക്ഷകർ വിഭിന്ന കഥാബീജത്തെ ആസ്പദമാക്കി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ഈ കുടുംബ ചിത്രത്തെ സർവ്വാത്മനാ വരവേൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംവിധായകൻ ഗണേഷ് ബാബു അഭിപ്രായപ്പെട്ടു.
മാർച്ച മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു
വാഴൂർ ജോസ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJബി





































