gnn24x7

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കോടതിയില്‍ ഹാജരാകും

0
470
gnn24x7

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ സാക്ഷി വിസ്താരത്തിനായി ഇന്ന് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹാജരാകും. കേസില്‍ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്.

2017 ഫെബ്രുവരിയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. ആറു മാസത്തിനകം വിചാരണ തീര്‍ക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. എന്നാൽ ലോക്ഡൗണിനെത്തുടര്‍ന്ന് കോടതി തുടര്‍ച്ചയായി അടച്ചിടേണ്ടി വന്നതിനാൽ വേഗത്തിൽ വിചാരണ തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് വിചാരണ കോടതി സുപ്രീം കോടതിക്ക് കത്തയച്ചിരിക്കുന്നത്.

gnn24x7