gnn24x7

അടുത്ത വർഷം തുടക്കം മുതൽ ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്യൽ പുനരാരംഭിക്കുമെന്ന് സൗദി ടൂറിസം മന്ത്രി

0
318
gnn24x7

റിയാദ്: അടുത്ത വർഷം തുടക്കം മുതൽ ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്യൽ പുനരാരംഭിക്കുമെന്ന് സൗദി ടൂറിസം മന്ത്രി ഡോ:അഹമദ് അൽ കാതിബ് അറിയിച്ചു.

പ്രമുഖ ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സിനോടാണു ടൂറിസ്റ്റ് വിസ പുനരാരംഭിക്കുന്ന കാര്യം ടൂറിസം മന്ത്രി വെളിപ്പെടുത്തിയത്. കൊറോണ വാക്സിൻ സംബന്ധിച്ച് എന്തെങ്കിലും പുരോഗമനം ഉണ്ടായാൽ വിസ നടപടികൾ പരമാവധി വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

2019 സെപ്തംബർ മുതലായിരുന്നു 49 രാജ്യങ്ങൾക്ക് ഓൺ അറൈവൽ വിസയും ഇ വിസയും അനുവദിച്ച് കൊണ്ട് സൗദി ടൂറിസം വിസ പോളിസി പരിഷ്ക്കരിച്ചത്.

എണ്ണയെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കി മറ്റു വരുമാന മാർഗങ്ങൾ കണ്ടെത്തുന്നതിൻ്റെ ഭാഗമായുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ പദ്ധതികളുടെ ഭാഗമായാണു ടൂറിസം വിസ പോളിസിയിൽ പരിഷ്ക്കരണം കൊണ്ട് വന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here