എം.പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. മുംബൈയിലെ ചിത്രീകരണത്തോടെയായിരുന്നു ചിത്രീകരണം പൂർത്തിയായത്. കൂർഗ് ജില്ലയിലെ കുശാൽ നഗറിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം പിന്നീട്, കണ്ണൂർ തലശ്ശേരി, ഇരിട്ടി ഭാഗങ്ങളിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടു ചിത്രത്തിൻ്റെ വലിയൊരു ശതമാനം രംഗങ്ങളും ഈ പ്രദേശങ്ങളിലാണു പൂർത്തിയാക്കിയത്. ഈ ഭാഗത്തെ ചിത്രീകരണം പൂർത്തിയാക്കിക്കൊണ്ടാണ് ചിത്രം മുംബൈയിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടത്.


ഒരാഴ്ച്ചയോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഇക്കഴിഞ്ഞ ദിവസം മുംബൈയിൽ പൂർത്തിയാക്കിയത്. വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്നഈ ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസറും, പ്രൊജക്റ്റ് ഹെഡ്ഡും നിഖിൽ .കെ. മേനോനാണ്.
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി പൂർണ്ണമായും റിയലിസ്റ്റിക്ക് ക്രൈം തില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. സി.ഐ. അൻഷാദിൻ്റെ മൂലകഥയെ അടിസ്ഥാനപ്പെടുത്തി ഷാജി മാറാട് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നു. റോഷൻ മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശ്രുതി മേനോൻ നായികയാകുന്നു.
ബൈജു സന്തോഷ് വിനീത് തട്ടിൽ, ഷാജു ശ്രീധർ, തമിഴ് – മലയാളം ഭാഷകളിൽ ശ്രദ്ധേയരായ ഹരീഷ് വിനോദ് സാഗർ, അതുല്യ ചന്ദ്രൻ, മാസ്റ്റർ ആര്യൻ എസ്. പൂജാരി, ബേബി മിത്രാ സഞ്ജയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷിബു ചക്രവർത്തി സന്തോഷ് വർമ്മ എന്നിവരുടെ ഗാനങ്ങൾക്ക് ജെറി അമൽദേവ്, മണികണ്ഠൻ അയ്യപ്പ എന്നിവരാണ് ഈണം പകർന്നിരിക്കുന്നത്.

ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി.
എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം.
കലാസംവിധാനം – സാബുറാം
മേക്കപ്പ് – പി.വി. ശങ്കർ.
കോസ്റ്റ്യും ഡിസൈൻ- അയിഷസഫീർസേട്ട്.
നിശ്ചല ഛായാഗ്രഹണം – ശ്രീജിത്ത് ചെട്ടിപ്പടി ‘
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – പ്രസാദ് യാദവ്, ഗോപൻ കുറ്റ്യാനിക്കാട്.
സഹ സംവിധാനം – ആകാശ് എം കിരൺ, ചന്ദ്രശേഖരൻ, സജി മുണ്ടൂർ, ഉണ്ണി വരദം .
ഫിനാൻസ് കൺട്രോളർ – ആശിഷ്പാലാ
പ്രൊഡക്ഷൻ മാനേജേഴ്സ് – അനിൽ ആസാദ്, അനിൽ നമ്പ്യാർ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രതാപൻ കല്ലിയൂർ
പ്രൊഡക്ഷൻ കൺട്രോളർ – പ്രവീൺ.ബി.മേനോൻ
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb




































