gnn24x7

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി മമ്മൂട്ടി

0
166
gnn24x7

കൊച്ചി: തനിക്ക് രാഷ്ട്രീയ നിലപാടുണ്ട് പക്ഷേ മത്സര രംഗത്തേക്ക് ഇല്ലെന്ന് മമ്മൂട്ടി. നിയമസഭ തെരഞ്ഞെടുപ്പിൽ മമ്മൂട്ടി മത്സരിക്കുമെന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം. മമ്മൂട്ടി നായകനാകുന്ന ചിത്രം പ്രീസ്റ്റിന്റെ റിലീസ് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം തന്നോട് ആരും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും താനും ആരെയും അതിനുവേണ്ടി സമീപിച്ചിട്ടില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി. മമ്മൂട്ടിയും മഞ്ജു വാര്യരും മുഖ്യവേഷത്തിലെത്തുന്ന പ്രീസ്റ്റ് മാര്‍ച്ച് 11 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here