കൊച്ചി: ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗം പി ആർ ശ്രീജേഷിന്റെ പള്ളിക്കരയിലെ വീട്ടിൽ എത്തി മമ്മൂട്ടി അഭിനന്ദനങ്ങള്‍ അറിയിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം ഒളിമ്പിക് മെഡൽ കേരളത്തിലേക്ക് കൊണ്ടുവന്ന ശ്രീജേഷിന് ഹൃദയംഗമമായ അഭിനന്ദനമായിരുന്നു മമ്മൂട്ടിയുടെ ആദ്യ സമ്മാനം.
ശ്രീജേഷ് മമ്മൂട്ടിയെ ഒളിമ്പിക് മെഡൽ കാണിച്ചു. നിർമ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.