gnn24x7

നാൻസി റാണി ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടി പ്രകാശനം ചെയ്തു

0
126
gnn24x7


നവാഗതനായ ജോസഫ് മനു ജയിംസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന നാൻസി റാണി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടി തൻ്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തിരിക്കുന്നു. മമ്മൂട്ടി എന്ന മഹാനടനെ നേരിൽ കാണാനും തനിക്ക് ഒരു നടിയാകാനുമായി കാത്തിരിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ മമ്മൂട്ടി ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആദ്യ പ്രകാശനം ചെയ്യുന്നത് ഈ ചിത്രത്തിന് ഏറെ പ്രസക്തി വർദ്ധിപ്പിക്കുന്നു എന്നു തന്നെ പറയാം.

കൈലാത്ത് ഫിലിംസിൻ്റെ ബാനറിൽ റോയി സെബാസ്റ്റ്യൻ, മനു ജയിംസ് സിനിമാസിൻ്റെ ബാനറിൽ നൈനാ ജിബി പിട്ടാപ്പിള്ളിൽ, പോസ്റ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ ഡബ്ല്യൂവർഗീസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. . അർജുൻ അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, അഹാന കൃഷ്ണ, ലാൽ, ശ്രീനിവാസൻ, ഇന്ദ്രൻസ്, ധ്രുവൻ, റോയി സെബാസ്റ്റ്യൻ, മല്ലികാ സുമാരൻ, വിശാഖ് നായർ, കോട്ടയം രമേശ്, ലെന, സുധീർ കരമന, അബൂസലീം, അസീസ് നെടുമങ്ങാട്, മാല പാർവതി, തെന്നൽ അഭിലാഷ്, വിഷ്ണുഗോവിന്ദ്, പോളി വിൽസൺ, സോഹൻ സിനുലാല്‍, നന്ദു പൊതുവാൾ, കോട്ടയം പുരുഷൻ തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. ക്യാമറ രാഗേഷ് നാരായണൻ, എഡിറ്റർ അമിത് സി മോഹനൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർസ് അമിത് സി മോഹനൻ, അനുജിത്ത് നന്ദകുമാർ, അഖിൽ ബാലൻ, കൃഷ്ണപ്രസാദ് മുരളി, ലിജു രാജു, ആർട്ട് പ്രഭ കൊട്ടാരക്കര, കോസ്റ്റും മൃദുല, മേക്കപ്പ് മിട്ട ആന്റണി, സുബി വടകര, പ്രൊഡക്ഷൻ കൺട്രോളർ ശശി പൊതുവാൾ, മ്യൂസിക് മനു ഗോപിനാഥ്, നിഹാൽ മുരളി, അഭിത്ത് ചന്ദ്രൻ, സ്റ്റീവ് മാനുവൽ ജോമി, മിഥുൻ മധു, താവോ ഇസ്സാരോ, വിനീത് എസ്തപ്പാൻ, ബിജിഎം സ്വാതി മനു പ്രതീക്, ലിറിക്സ് അമിത് മോഹനൻ, ടിറ്റോ പി തങ്കച്ചൻ, ദീപക് രാമകൃഷ്ണൻ, നൈന ജിബി, സിങ്ങേഴ്സ് വിനീത് ശ്രീനിവാസൻ, റിമിടോമി, മിയ എസ്സാ മെഹക്, മനു ജെയിംസ്, നിഹാൽ മുരളി, അമലാ റോസ് ഡൊമിനിക്, മല്ലികാ സുകുമാരൻ, ഇന്ദുലേഖ വാര്യർ,ജാൻവി ബൈജു,സോണി മോഹൻ,അഭിത്ത് ചന്ദ്രൻ,മിഥുൻ മധു,സൗണ്ട് ഡിസൈൻ വിനീത് എസ്ത്തപ്പൻ, ഡിസൈൻ ഉജിത്ത്ലാൽ, V.F.X ഉജിത്ത്ലാൽ, അമീർ, പോസ്റ്റർ ഡിസൈൻ ശ്രീകുമാർ MN, ഇവന്റ് മാനേജർ വരുൺ ഉദയ്.

ലൊക്കേഷൻ: അമേരിക്ക, ഗ്രീസ്, കോട്ടയം, ഇടുക്കി.
മാർച്ച് പതിനാലിന് ഈ ചിത്രം ഗുഡ് ഡേ മൂവീസ് പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb


gnn24x7