മികച്ച വിജയങ്ങൾ ഒരുക്കിപ്പോരുന്ന ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മേ ഹൂം മുസ.
ഈ ചിത്രത്തിൻ്റെ എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണത്തിനു ശേഷം പോസ്റ്റ് പ്രൊഡക്ഷൻസ് കൊച്ചിയിൽ ആരംഭിച്ചു. പോസ്റ്റ് പ്രൊഡക്ഷൻസിലെ പ്രധാന ഘടകമായ ഡബ്ബിംഗ് ജോലികൾക്ക് തുടക്കമിട്ടത് സുരേഷ് ഗോപിയുടെ ഡബ്ബിംങ്ങോടെയാണ്.
കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ഡൽഹി, ജയ്പ്പൂർ തുടങ്ങിയ പ്രദേശങ്ങളിലും പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
പാപ്പൻ എന്ന ചിത്രത്തിൻ്റെ മികച്ച വിജയത്തിനു ശേഷം സുരേഷ് ഗോപി നായകനാകുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിച്ചിരിക്കുന്നു.

കോൺഫിഡൻ്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽ മുടക്കോടെ ഒരുക്കുന്ന ഈ ചിത്രം ഒരു പാൻ ഇൻഡ്യൻ സിനിമയാണ്.
ആയിരത്തിത്തൊള്ളായിരത്തിൽ തുടങ്ങി, രണ്ടായിരത്തി പത്തൊമ്പതുകാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്.
മലപ്പുറത്തുകാരൻ മൂസ. – സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം നമ്മുടെ നാടിൻ്റെ പ്രതീകമാണ്.
ഇൻഡ്യൻ സമൂഹം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ഈ ചിത്രം ഒരു ക്ലീൻ എൻറർടൈന റായിട്ടാണ് ജിബു ജേക്കബ്ബ് അവതരിപ്പിക്കുന്നത്.
പുനം ബജ്വാ, അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആൻ്റണി, സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ, എന്നിവരും തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. റുബിഷ് റെയ്ൻ ആണ് രചന നിർവ്വഹിക്കുന്നത്.
ഗാനങ്ങൾ – റഫീഖ് അഹമ്മദ്, ഹരിനാരായണൻ, സജാദ് ,
സംഗീതം ശ്രീനാഥ് ശിവശങ്കരൻ’,
വിഷ്ണു ശർമ്മ ഛായാഗ്രഹണവും സൂരജ് ഈ.എസ്.എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – സജിത് ശിവഗംഗാ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – സഫി ആയൂർ
പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ.
–വാഴൂർ ജോസ്.