gnn24x7

“മെമ്പർ രമേശൻ ഒമ്പതാം വാർഡ്” ഫെബ്രുവരി പതിനെട്ടിന്

0
445
gnn24x7

ബോബൻ& മോളി.എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ബോബനും മോളിയും നിർമ്മിക്കുന്ന പുതിയ ചിത്രമാണ് മെമ്പർ രമേശൻ ഒമ്പതാം വാർഡ്. ഈ ചിത്രം ഇരട്ടകളായ ആൻ്റോ ജോസ് പെരേര,- അബി എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.

കട്ടപ്പന ആലുവായ്ക്കടുത്തുള്ള ചൂണ്ടി, മഞ്ഞപ്ര എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഫെബ്രുവരി പതിനെട്ടിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.

ഒരു സാധാരണ യുവാവിന് തികച്ചും അപ്രതീക്ഷിതമായ സാഹചര്യത്തിൽ ഒരു ഔദ്യോഗിക സ്ഥാനം ലഭിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും അത്യന്തം രസാകരമായി പ്രതിപാദിക്കുന്നു ഈ ചിത്രത്തിലൂടെ.

അർജുൻ അശോക്, ശബരിഷ് വർമ്മ ,ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗായത്രി അശോകാണ് നായിക.

രൺജി പണിക്കർ, തരികിട സാബു, ഇന്ദ്രൻസ്, ജോണി ആൻ്റണി, ബിനു അടിമാലി, മാമുക്കോയാ അനൂപ് പന്തളം, സ്മിനു സിജോ, സിനി ഏബ്രഹാം എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ശബരീഷ് വർമ്മയുടെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.

എൽദോ ഐസക്ക് ഛായാ ഗ്രഹണവും ദിപു ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു –
എക്സിക്കുട്ടിവ് പ്രൊഡ്യൂസർ – ജോഷി തോമസ് പള്ളിക്കൽ
നിർമ്മാണ നിർവ്വഹണം – ജോബ് ജോർജ്.

-വാഴൂർ ജോസ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here