gnn24x7

മെംബർ രമേശിൻ്റെ ടീസർ ഒരു മില്യൻ കഴിഞ്ഞു

0
416
gnn24x7

സമീപകാല മലയാള സിനിമയിൽ മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രമാണ് മെംബർ രമേശൻ ഒമ്പതാം വാർഡ്ആദ്യ ടീസർ തന്നെ ഒരു മില്യനിലധികം പ്രേഷകർ സ്വീകരിച്ചു കഴിഞ്ഞു.യുവനിരയിലെ ശ്രദ്ധേയനായ അർജുൻ അശോകനാണ് ഈ ചിത്രത്തിലെ നായകൻ.പുതിയ തലമുറയിലെ നിരവധി ജനപ്രിയരായ താരങ്ങളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു.ചെമ്പൻ വിനോദ് ,ജോണി ആൻ്റെണി.ശബരീഷ് വർമ്മ ,രൺജി പണിക്കർ , ഇന്ദ്രൻസ്, മാമുക്കോയ, ബിനു അടിമാലി: സ്മിനു സിജോ,സിനി ഏബ്രഹാം എന്നിവരും പ്രധാന വേഷമണിയുന്നു.ഗായത്രി അശോ കാണു നായിക.ആൻ്റോ ജോസ് പെരേര -എബി ട്രീസാ പോൾ എന്നിവരാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.

ബോബൻ& മോളി എൻറർടൈൻമെൻ്റിൻ്റെ ബാനറിൽ ബോബനും മോളിയും നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -ജോഷി തോമസ് പള്ളിക്കലാണ്.ഫെബ്രുവരി പതിനെട്ടിന് ഈ ചിത്രം സെഞ്ച്വറി പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here