gnn24x7

മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സില്‍ പ്രദർശനത്തിനെത്തും

0
334
gnn24x7

വീക്കെൻഡ് ബ്ലോക്ക്‌ ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ആക്ഷൻ ചിത്രം മിന്നൽ മുരളി നെറ്ഫ്ലിക്സിലൂടെ ലോകമെമ്പാടും പ്രദർശിപ്പിക്കും. ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫ് ആണ്. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ലോക്ഡൗണ്‍ നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിലാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

ബേസില്‍ – ടൊവിനോ കൂട്ടുക്കെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് മിന്നൽ മുരളി. സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്.

അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

gnn24x7