അറുപതാം പിറന്നാളിന്റെ നിറവിൽ മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ. ലോക് ഡൗൺ കാലമായതിനാൽ പിറന്നാൾ ദിനത്തിൽ ചെന്നൈയിലെ വീട്ടിലാണ് താരം. ഭാര്യ സുചിത്രയ്ക്കും മകൻ പ്രണവിനുമൊപ്പമാകും താരം ഇന്നു പിറന്നാൾ സദ്യയുണ്ണുക. മകൾ വിസ്മയ വിദേശത്താണ്.
പിറന്നാൾ അമ്മയ്ക്കൊപ്പമാകണമെന്ന് മോഹൻലാൽ കരുതിയിരുന്നെങ്കിലും ലോക് ഡൗൺ നീട്ടിയതോടെ യാത്ര വേണ്ടെന്നു വയ്ക്കുകയായിരുന്നു. ലാലിന്റെ അമ്മ ശാന്തകുമാരി കൊച്ചിയിലെ വീട്ടിലാണ് താമസിക്കുന്നത്. കൊച്ചിയിലെ വീട്ടിൽ മോഹൻലാലിന്റെ അമ്മയ്ക്കൊപ്പം ആന്റണി പെരുമ്പാവൂർ സദ്യയുണ്ണും.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ വില്ലൻ കഥാപത്രത്തിൽ നിന്നാണ് മോഹൻലാൽ എന്ന നടൻ മലയാളത്തിന്റെ പ്രിയപ്പെട്ട നായകനായി പരിണമിക്കുന്നത്. മരക്കാർ അറബിക്കടലിൻറെ സിംഹം, ദൃശ്യം 2 എന്നീ സിനിമകളാണ് ഇനി പുറത്തുവരാനുള്ള മോഹൻലാൽ ചിത്രങ്ങൾ.