gnn24x7

മണി ഹീസ്റ്റ് പാര്‍ട്ട് 4 എത്തുന്നു; ട്രെയിലര്‍ പുറത്ത്

0
362
gnn24x7

മണി ഹീസ്റ്റ് പാര്‍ട്ട് 4 എത്തുന്നു. കഴിഞ്ഞ ദിവസം എത്തിയ ട്രെയിലര്‍ ഇതുവരെയുള്ള എപ്പിസോഡുകളേക്കാള്‍ സസ്‌പെന്‍സ് നിറഞ്ഞതായിരിക്കുമെന്നാണ് പ്രതികരണങ്ങള്‍. സംവിധായകനായ അലക്‌സ് പിന ഞെട്ടിക്കാന്‍ തീരുമാനിച്ച് തന്നെ ഇറങ്ങിതിരിച്ചിരിക്കുകയാണെന്നാണ് ആരാധകരുടെ കമന്റുകള്‍.
മൂന്ന് സീസണും കണ്ട് നൂറ് ഫാന്‍സ് തിയറികളുണ്ടാക്കിയവര്‍ക്ക് പോലും പിടികൊടുക്കില്ല നാലാം സീസണ്‍ എന്നാണ് അഭിപ്രായം ഉയരുന്നത്.

ഏപ്രില്‍ 3നാണ് പുതിയ സീസണ്‍ നെറ്റ്ഫ്‌ളിക്‌സില്‍ തുടങ്ങുക.

നെറ്റ്ഫ്‌ളിക്‌സിന്റെ ഏറ്റവും ഹിറ്റ് സീരിസുകളിലൊന്നാണ് സ്പാനിഷ് സീരിസായ മണി ഹീസ്റ്റ്. ആദ്യ രണ്ട് എപ്പിസോഡുകള്‍ ആന്റിന 3യില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് മണി ഹീ്സ്റ്റ് നെറ്റിഫ്‌ളിക്‌സിലെത്തുന്നത്. മൂന്നാമത്തെ സീസണ്‍ മുതല്‍ നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ സീരിസായി എത്തിയ മണി ഹീ്‌സ്റ്റിന് വളരെ പെട്ടെന്ന് തന്നെ ലോകം മുഴുവന്‍ ആരാധകരായി. 34 മില്യണ്‍ പേരാണ് ഇതുവരെ നെറ്റ്ഫ്‌ളിക്‌സില്‍ മണി ഹീസ്റ്റ് കണ്ടത്.

പ്രേക്ഷകന്റെ ചിന്തകള്‍ക്കപ്പുറത്തേക്ക് നില്‍ക്കുന്ന സസ്‌പെന്‍സും ട്വിസ്റ്റുകളും കൊണ്ട് ഞെട്ടിപ്പിച്ച മണി ഹീസ്റ്റ് മൂന്നാമത്തെ സീസണോടെ അവസാനിപ്പിക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പക്ഷെ നാലാം സീസണ്‍ വരുമെന്ന് നെറ്റ്ഫ്‌ളിക്‌സ് തന്നെ അറിയിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here