സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രം “അവതാർ 2” ന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി, “അവതാർ 3” 95% പൂർത്തിയായെന്ന് ജെയിംസ് കാമറൂൺ. അർനോൾഡ് ഷ്വാസ്നെഗറുമായുള്ള വീഡിയോ കോൺഫറൻസിനിടയിലാണ് കാമറൂൺ അവതാറിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.
ലോകം കാത്തിരുന്ന ‘അവതാർ 2 ‘ 2022ഓടുകൂടി തിയേറ്ററിലെത്തിക്കാമെന്ന് ജെയിംസ് കാമറൂൺ അറിയിച്ചു. 2021 ഡിസംബർ 17 ന് അവതാർ 2 തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അവതാർ 2 ൽ തികച്ചും വിസ്മയ കാഴ്ച്ചകളും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ദൃശ്യവിസ്മയങ്ങളുമാണ് കാമറൂൺ ഒരുക്കുന്നത്.
നിർമാണം പുനരാരംഭിക്കുന്നതിനായി താനും “അവതാർ” അഭിനേതാക്കളും ജോലിക്കാരും ന്യൂസിലൻഡിലേക്ക് മടങ്ങുമെന്ന് നിർമ്മാതാവ് ജോൺ ലാൻഡോ മെയ് 21 ന് പ്രഖ്യാപിച്ചു. കൊറോണ വൈറസ് പാൻഡെമിക് കാരണം “അവതാർ” തുടർച്ചകൾ മാർച്ചിൽ ഉത്പാദനം നിർത്തേണ്ടിവന്നിരുന്നു.