gnn24x7

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം മണിയറയിലെ അശോകനിലെ ‘ഓള്’ ഗാനം പുറത്തിറങ്ങി

0
196
gnn24x7

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം മണിയറയിലെ അശോകനിലെ ‘ഓള്’ ഗാനം പുറത്തിറങ്ങി. സിദ് ശ്രീറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഷംസു സായ്ബായുടെ വരികള്‍ക്ക് ശ്രീഹരി കെ നായര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം ആഗസ്റ്റ് 31 ന് നെറ്റ്ഫ്ളിക്സ് വഴിയാണ് റിലീസ് ചെയ്യുന്നത്.

ചിത്രത്തില്‍ ദുല്‍ഖറും ഗ്രിഗറിയും ചേര്‍ന്നാലപിച്ച ‘ഉണ്ണിമായ’ എന്ന ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു നവാഗതനായ ഷംസു സായ്ബാ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമയുടെ പ്രധാന മേഖലകളെല്ലാം കൈകാര്യം ചെയ്യുന്നത് പുതുമുഖങ്ങളാണ് എന്നതാണ് പ്രത്യേകത. മഗേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണന്‍ ആണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന സജാദ് കാക്കുവും സംഗീത സംവിധായകന്‍ ശ്രീഹരി കെ.നായര്‍ തുടങ്ങിയവരും പുതുമുഖങ്ങളാണ്.

സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ അപ്പു.എന്‍.ഭട്ടതിരി ആണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ആതിര ദില്‍ജിത്ത് പി.ആര്‍.ഒ ആയും ഷുഹൈബ് എസ്.ബി.കെ സ്റ്റില്‍ ഫോട്ടോഗ്രാഫറായും സിനിമയുടെ പിന്നണിയിലുണ്ട്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here