gnn24x7

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘മരട് 357’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

0
479
gnn24x7

കൊച്ചി: കേരളത്തില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയ മരട് ഫളാറ്റ് വിഷയമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘മരട് 357’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, ധര്‍മജന്‍,ബൈജു, മനോജ് കെ ജയന്‍, നൂറിന്‍, ശീലുഅബ്രഹാം,സരയൂ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഫോര്‍ മ്യൂസിക്സ് ആണ്.

ദിനേശ് പള്ളത്താണ് ചിത്രത്തിന്റെ തിരക്കഥ. നേരത്തെ പട്ടാഭിരാമന് വേണ്ടിയും മൂവരും ഒന്നിച്ചിരുന്നു. ബില്‍ഡിങ് മാഫിയയുടെയും ഇതിനൊക്കെ ഒത്താശ ചെയ്തുകൊടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. മരട് ഫ്ലാറ്റിന് എങ്ങനെ നിര്‍മാണാവകാശം കിട്ടി. അതില്‍ നടന്ന ചതിയുടെ അറിയാക്കഥ ചിത്രത്തിലൂടെ പറയും. കൂടാതെ ഒന്നുമറിയാതെ ജീവിതം നഷ്ടപ്പെട്ട ഫ്ലാറ്റ് ഉടമകളുടെ ജീവിതം കൂടി ഞങ്ങളിതിലൂടെ പറയാന്‍ ശ്രമിക്കുന്നു.’ എന്നാണ് ചിത്രത്തിനെ കുറിച്ച് കണ്ണന്‍ താമരക്കുളം പറഞ്ഞത്.

രവി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരാണ് ഗാനരചന ഫോര്‍ മ്യൂസിക്സ്, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ് സംഗീതം. സുനിത സുനിലും വാഴൂര്‍ ജോസുമാണ് വാര്‍ത്താ പ്രചരണം.

gnn24x7