gnn24x7

അങ്ങിനെ മുളകുപാടം ‘ഒറ്റക്കൊമ്പന്‍’ നെ പുറത്തിറക്കി

0
589
gnn24x7

കൊച്ചി: മുളകുപാടം ഫിലിംസിന്റെ ബാനറില്‍ സുരേഷ്‌ഗോപിയുടെ 250-ാം പടം പുറത്തു വരുന്നു. മലയാള സിനിമയിലെ മിന്നും താരമായി ഏറെക്കാലം വാണിരുന്ന സുരേഷ്‌ഗോപി മലയാളത്തിലെ അറിയപ്പെടുന്ന ആക്ഷന്‍ ഹിറോ ആയിരുന്നു. ഒരുപക്ഷേ, പഴയകാല നടനായിരുന്ന ജയന് ശേഷം ഇത്രയധികം ആക്ഷന്‍ ഹീറോ എന്ന പരിവേഷം ലഭിച്ച മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ സുരേഷ്‌ഗോപി എന്നും മലയാളികളുടെ ആവേശമായിരുന്നു.

ഇപ്പോഴിതാ മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുകളുപാടം സുരേഷ്‌ഗോപിയുടെ 250ാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ഇന്ന് ആറുമണിക്ക് പുറത്തു വിട്ടു. വേറിട്ട പേരായിരുന്നു ‘ ഒറ്റക്കൊമ്പന്‍ ‘. അതില്‍ തന്നെ ചിത്രത്തിന്റെ ശൗരത്യം കൃത്യമായി ബോധ്യപ്പെടുകയും ചെയ്യും. മലയാള ചലച്ചിത്ര ലോകത്ത് ഇത്രയും ഗംഭീരമായി ഒരു ടൈറ്റില്‍ ലോഞ്ചിന് നടന്നു കാണില്ല. ടോമിച്ചന്‍ മുകളുപാടത്തിന്റെ പടം കൂടെയായപ്പോള്‍ പ്രേക്ഷകര്‍ മറ്റൊരു ‘പുലിമുരുകന്‍’ പ്രതീക്ഷിക്കുന്നുണ്ട്.

മലയാള ചലച്ചിത്ര മേഖലയിലെ നൂറോളം വരുന്ന പ്രമുഖര്‍ എല്ലാവരും അവരുടെ ഓഫീഷ്യല്‍ പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിന് നടത്തിയത്. ഇത് മലയാള ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. സിനിമയെക്കുറിച്ച് ചില വിവാദങ്ങളൊക്കെ ഉയര്‍ന്നു വന്നിരുന്നുവെങ്കിലും അതെല്ലാം മാറ്റിവച്ചാണ് ഇപ്പോള്‍ ഒറ്റക്കൊമ്പന്‍ പുറത്തിറങ്ങിയിരിക്കുന്നത്.

gnn24x7