gnn24x7

കോഴിപ്പോരിലെ മനോഹരമായ പ്രണയഗാനം പുറത്തിറങ്ങി

0
392
gnn24x7

കോഴിപ്പോരിലെ മനോഹരമായ പ്രണയഗാനം പുറത്തിറങ്ങി.  നവാഗതനായ ജിനോയ് ജിബിറ്റ് സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ കോഴിപ്പോര്.  

‘ആദ്യത്തെ നോക്കില്‍’ എന്ന് തുടങ്ങുന്ന അതിമനോഹരമായ പ്രണയ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ബിജിപാല്‍ സംഗീതം പകര്‍ന്ന്‍ ആലപിച്ചിരിക്കുന്ന ഈ പാട്ടിന്‍റെ വരികള്‍ വിനായക് ശശികുമാറിന്‍റെ ആണ്.

ബിജിപാലിനൊപ്പം ആന്‍ ആമിയും ആലാപനത്തില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്. ഗാനരംഗത്തില്‍ ‘കെട്ട്യോള്‍ ആണ് മാലാഖ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ വീണ നന്ദകുമാര്‍ ആണ്.

പൗളി വത്സന്‍, ജോളി ചിറയത്ത്, ഇന്ദ്രന്‍സ്, സോഹന്‍ സീനുലാല്‍ എന്നിവരാണ്‌ ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.  ജെപിക് മൂവീസിന്‍റെ ബാനറില്‍ വി.ജി.ജയകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

gnn24x7