gnn24x7

ഏപ്രിലില്‍ ഇറങ്ങാനിരുന്ന ജെയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’യുടെ റിലീസ് മാറ്റിവെച്ചു

0
276
gnn24x7

ലണ്ടന്‍: ഏപ്രിലില്‍ ഇറങ്ങാനിരുന്ന ജെയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’യുടെ റിലീസ് മാറ്റിവെച്ചു. ആഗോള സിനിമാരംഗത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് റിലീസ് മാറ്റിവെച്ചതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ഏപ്രില്‍ 3ന് തിയറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്ന ചിത്രം ഇംഗ്ലണ്ടില്‍ നവംബര്‍ 12നും അമേരിക്കയില്‍ നവംബര്‍ 25നുമായിരിക്കും എത്തുക.

കഴിഞ്ഞ ദിവസങ്ങളിലായി ജെയിംസ് ബോണ്ട് ആരാധകരും ഫാന്‍സ് വെബ്‌സൈറ്റുകാരുമൊക്കെ കൊറോണ പകരുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.

‘കൊവിഡ്-19 ബാധിച്ച ഒരാളുണ്ടെങ്കില്‍, ഒരേ ഒരാളില്‍ നിന്നും മറ്റുള്ളവര്‍ക്കെല്ലാം രോഗം വരും. അത്തരത്തിലൊരു പബ്ലിസിറ്റിയല്ലല്ലോ ആര്‍ക്കും, ഒരു സിനിമക്കും വേണ്ടത്.’ അണിയറപ്രവര്‍ത്തകര്‍ക്ക് വന്ന തുറന്ന കത്തില്‍ പറയുന്നു.

ചൈനയിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും വലിയ ആരാധകരുള്ള ചിത്രമാണ് ജെയിംസ് ബോണ്ട്. ചൈനയിലും ദക്ഷിണ കൊറിയയിലും പല സിനിമാ തിയറ്ററുകളും അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ തിയറ്റര്‍ വരുമാനത്തെ ഇത് കാര്യമായി ബാധിക്കുമെന്ന ആശങ്കയിലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡ്-19 മുന്‍കരുതലിന്റെ ഭാഗമായി മിക്ക രാജ്യങ്ങളിലും ഒരുപാട് ജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

ഡാനിയല്‍ ക്രെയ്ഗ് ജെയിംസ് ബോണ്ടായി എത്തുന്ന അവസാന ചിത്രമായിരിക്കും ‘നോ ടൈം ടു ഡൈ’. അതിനാല്‍ തന്നെ ലോകം മുഴുവന്‍ ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here