gnn24x7

ദുല്‍ഖര്‍ സല്‍മാന്‍റെ ത്രില്ലര്‍ ചിത്രവുമായി റോഷന്‍ ആന്‍ഡ്രൂസ്

0
324
gnn24x7

മുംബൈ പോലീസ് ഇറങ്ങി ഏഴ് വർഷം തികയുമ്പോൾ മറ്റൊരു ചിത്രത്തിന്റെ പ്രഖ്യാപനവുമായി സംവിധായകൻ റോഷന്‍ ആന്‍ഡ്രൂസ്. ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ദുൽഖർ നായകനാകുമെന്ന് സംവിധായകൻ റോഷൻ ആന്‍ഡ്രൂസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

”മുംബൈ പോലീസിന്റെ ഏഴ് വര്‍ഷങ്ങള്‍ !!!! ദൈവമേ ആളുകള്‍ ഈ സിനിമയെ കുറിച്ച്‌ സംസാരിക്കുന്നു. ബോബി -സഞ്ജയ്, പൃഥ്വി, ജയ, റഹ്മാന്‍, കുഞ്ചന്‍ ചേട്ടന്‍, അപര്‍ണ, ഹിമ, ഛായാഗ്രാഹകന്‍ ദിവാ, എന്റെ ടെക്‌നീഷന്‍ന്മാര്‍ എല്ലാവരോടും നന്ദി. നിര്‍മാതാവ്‌ നിഷാദ്, നിയാസ്, നിവാസ് എന്നിവരോടും നന്ദി. അടുത്തത് ദുല്‍ഖര്‍ സല്‍മാനൊപ്പം ഒരു ത്രില്ലര്‍ ചിത്രമാണ്. ബോബി- സഞ്ജയ് ടീം തിരക്കഥ എഴുതുന്നു ” എന്നാണ് റോഷന്‍ ആന്‍ഡ്രൂസ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

മുംബൈ പോലീസ് റിലീസായി എഴ് വര്‍ഷം തികയുന്നതിന്റെ ഓര്‍മ്മക്കുറിപ്പിനൊപ്പമാണ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ത്രില്ലര്‍ ചിത്രമൊരുക്കാന്‍ പോവുകയാണെന്ന്‌ സംവിധായകന്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തില്‍ പോലീസ് കഥാപാത്രത്തെയാകും ദുല്‍ഖര്‍ അവതരിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റോഷന്‍ ആന്‍ഡ്രൂസിന്റെ മിക്ക സിനിമകള്‍ക്കും തിരക്കഥയൊരുക്കിയിട്ടുള്ള ബോബി- സഞ്ജയ് ടീം പുതിയ ചിത്രത്തിനായും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

gnn24x7