gnn24x7

ശകുന്തള ദേവിയുടെ ജീവതകഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

0
306
gnn24x7

ഹ്യൂമണ്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെട്ട ഗണിത ശാസത്ര പ്രതിഭ ശകുന്തള ദേവിയുടെ ജീവതകഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടി വിദ്യാ ബാലന്‍ നിറഞ്ഞാടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ വന്‍ജനപ്രീതിയാണ് നേടിയിരിക്കുന്നത്.
പുതിയ ഹെയര്‍സ്റ്റൈലിലും ലുക്കിലുമാണ് വിദ്യ സിനിമയില്‍ എത്തുന്നത്.

അനു മേനോന്‍ ആണ് ശകുന്തളാ ദേവിയുടെ ജീവിത കഥ പ്രമേയമാക്കി ചിത്രം ഒരുക്കുന്നത്. ശകുന്തള ദേവിയായി അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് താന്‍ എന്ന് വിദ്യാ ബാലന്‍ പറഞ്ഞിരുന്നു. കണക്കുമായി ഒരു ബന്ധവുമില്ലാത്ത ആളാണ് താന്‍ എന്നും വിദ്യാ ബാലന്‍ പറഞ്ഞിരുന്നു. ശകുന്തള ദേവിയുടെ കഥാപാത്രം ആകുന്നതിന് രൂപത്തിലും ഭാവത്തിലും ഒക്കെ വിദ്യാ ബാലന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ശകുന്തള ദേവിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഭാഗമായ ഇംപീരിയല്‍ കോളേജില്‍ ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു. ശകുന്തള ദേവിക്ക് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ലഭിക്കുന്നത് ഇംപീരിയല്‍ കോളേജില്‍ നിന്നാണ്. ആ കോളേജില്‍ പോകാന്‍ അവസരം ലഭിച്ചത് ഭാഗ്യമായിട്ടാണ് കാണുന്നത് എന്നായിരുന്നു വിദ്യാ ബാലന്‍ പറഞ്ഞിരുന്നത്. എണ്‍പതിനാലാമത്തെ വയസില്‍ 2013 ഏപ്രില്‍ 21നായിരുന്നു ശകുന്തള ദേവി അന്തരിച്ചത്.

വിദ്യാ ബാലന്റെ മകളായി ചിത്രത്തില്‍ അഭിനയിക്കുന്നത് സാന്യ മല്‍ഹോത്രയാണ്. ശകുന്തള ദേവിയുടെ മകള്‍ അനുപമ ബാനര്‍ജി എന്ന കഥാപാത്രമായിട്ടാണ് സാന്യ മല്‍ഹോത്ര ചിത്രത്തില്‍ അഭിനയിക്കുന്നത്.

നാനാക്ക് ചന്ദ് ഝേഡിയുടെയും ദേവകിയുടെയും മകളായി 1929 നവംബര്‍ നാലിനാണ് ശകുന്തളാ ദേവിയുടെ ജനനം. 1977-ല്‍ അമേരിക്കയിലെ ഡള്ളാസില്‍ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേര്‍പ്പെട്ട ശകുന്തളാദേവി അമ്പതു സെക്കന്‍ഡിനകമാണ് ഉത്തരം നല്‍കിയത്. 201 അക്ക സംഖ്യയുടെ 23ാം വര്‍ഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി. 1980 ജൂണ്‍ 13ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലല്‍ ശകുന്തളാ ദേവിക്ക് മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടര്‍ നിര്‍ദ്ദേശിച്ച 7,686,369,774,870, 2,465,099,745,779 എന്നി രണ്ട് 13 അക്ക സംഖ്യയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്താനായിരുന്നു ശകുന്തളാ ദേവിയോട് ആവശ്യപ്പെട്ടത്. ഇരുപത്തിയെട്ടു സെക്കന്റുകള്‍ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരം ശകുന്തളാ ദേവി നല്‍കി. ഈ നേട്ടം ഗിന്നസ് ബുക്കില്‍ ഇടംനേടിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here