ചിമ്പുവിന്റെ പുതിയ ചിത്രമാണ് മാനാട്. വെങ്കട്ട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.
ചിത്രത്തില്‍ സംവിധായകനും നടനുമായ എസ്.ജെ സൂര്യയും മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്. വൈ.ജീ മഹേന്ദ്രന്‍, മനോജ് ഭാരതി രാജ, ഡാനിയല്‍ ആനീ പോപ്പ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. യുവന്‍ ശങ്കര്‍ രാജ സംഗീതമൊരുക്കുന്നു. ചിത്രം നിര്‍മ്മിക്കുന്നത് സുരേഷ് കാമാച്ചിയാണ്.