gnn24x7

സുശാന്ത് സിംഗ് രാജ്പുതിന്‍റെ അവസാന ചിത്രം ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നു

0
304
gnn24x7

മുംബൈ: അടുത്തിടെ അന്തരിച്ച ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ അവസാന ചിത്രം ഓണ്‍ലൈന്‍  റിലീസിനൊരുങ്ങുന്നു…  

ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുശാന്തിനോടുള്ള സ്‍നേഹത്തിന്‍റെയും  ആദരവിന്‍റെയും സൂചനയായി എല്ലാവര്‍ക്കും സൗജന്യമായി ഈ ചിത്രം  കാണുവാന്‍  അവസരമുണ്ടാകു൦.  ജൂലൈ 24ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്. 

സംവിധായകന്‍ മുകേഷ് ചാബ്രയുടെ ആദ്യ ചിത്രമാണ്‌ ‘ദില്‍ ബേച്ചാരാ’.   പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും കഥ പറയുന്ന ഈ ചിത്രത്തില്‍ പുതുമുഖം സഞ്ജനാ സന്കിയും  സെയിഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  ഈ  ചിത്രത്തില്‍   സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്.  ജോണ്‍ ഗ്രീന്‍ എഴുതിയ ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിയ്ക്കുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് ചിത്രത്തിന്‍റെ  നിര്‍മ്മാതാക്കള്‍.

മെയ് മാസത്തില്‍ ആയിരുന്നു ‘ദില്‍ ബേച്ചാരാ’ യുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ്‌  lock down മൂലം റിലീസ് നീട്ടി വയ്ക്കുകയായിരുന്നു.  സുശാന്തിന്‍റെ  മരണത്തോടെ സൗജന്യ  ഓണ്‍ലൈന്‍  റിലീസിന്  നിര്‍മ്മാതാക്കള്‍  തീരുമാനിക്കുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here