gnn24x7

ചരിത്രം കുറിച്ച് സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമായ ‘Dil Bechara’

0
240
gnn24x7

ന്യൂഡൽഹി: അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമായ ‘Dil Bechara’ വെള്ളിയാഴ്ച ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു. ചിത്രം പുറത്തിറങ്ങിയ ഉടൻ തന്നെ നിരവധി റെക്കോർഡുകൾ തകർത്തു.  ചിത്രത്തിന് ഐ‌എം‌ഡി‌ബിയുടെ 10/10 റേറ്റിംഗ് ലഭിച്ചു, ഇത് ഒരു വലിയ റെക്കോർഡാണ്. ഇതിനൊപ്പം സുശാന്തിന്റെ ആരാധകർ ട്വിറ്ററിൽ DilBecharaCreatesHistory ട്രെൻഡു ചെയ്യിപ്പിച്ചു. 

സുശാന്തിന്റെ സിനിമയുടെ റെക്കോർഡ് വിജയം കണ്ട ആരാധകർ ഈ ഹാഷ്‌ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്യാൻ തുടങ്ങി.  നിലവിൽ DilBecharaCreatesHistory 4000 ട്വീറ്റുകളുമായി ട്വിറ്ററിൽ 17 മത്തെ സ്ഥാനത്താണ്. സുശാന്തിന്റെ ‘Dil Bechara’എന്ന ചിത്രത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ആരാധകർ വളരെയധികം വികാരാധീനരാണ്. വെള്ളിയാഴ്ച  രാത്രി 7: 30 ന് ചിത്രം റിലീസ് ചെയ്യേണ്ടതായിരുന്നുവെങ്കിലും ജനങ്ങളുടെ വികാരം കണക്കിലെടുത്ത് അതിനും അരമണിക്കൂർ മുമ്പ് ചിത്രം റിലീസ് ചെയ്തിരുന്നു.

സുശാന്തിന്റെ അവസാന ചിത്രത്തിന് ആരാധകരുടെ വളരെയധികം സ്നേഹം ലഭിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രിയ താരത്തിന്റെ ചിത്രത്തിനായി ഇനി ഒരിക്കലും കാത്തിരിക്കാനാകില്ലെന്ന് സുശാന്തിന്റെ ആരാധകർക്ക് അറിയാം.  ഒരുപക്ഷേ ഇക്കാരണത്താൽ ആയിരിക്കാം ആദ്യമായി ഒരു ചിത്രത്തിന് ഐ‌എം‌ഡി‌ബിയുടെ പൂർണ്ണ റേറ്റിംഗ് നൽകിയതും.  ഇത് സുശാന്തിനോടുള്ള ഒരു തരത്തിലുള്ള ആദരാഞ്ജലിയാണ് എന്നുതന്നെ പറയാം.  പിന്നീട് റേറ്റിംഗ് 9.8 ആയി മാറിയിരുന്നു. ഇതിനെല്ലാത്തിനും പുറമെ സുശാന്തിന്റെ അവസാന ചിത്രമായ ‘Dil Bechara’കമലഹാസനും മാധവനും 2003 ൽ അഭിനയിച്ച തമിഴ് ചിത്രമായ ‘അംബെ ശിവം; എന്ന ചിത്രത്തെ പിൻതള്ളിക്കൊണ്ട് ഇന്ത്യൻ സിനിമകളുടെ ടോപ് റേറ്റഡ് ലിസ്റ്റിൽ ഒന്നാമതായി എത്തിയിരുന്നു. 

കൂടാതെ ചിത്രം സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടു.  ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട നടന് വേണ്ടി വളരെ വൈകാരിക ട്വീറ്റുകൾ പോസ്റ്റ് ചെയ്തിരുന്നു. ഒരു ആരാധകൻ ഐ‌എം‌ഡി‌ബിയുടെ 10/10 റേറ്റിംഗ് ഫോട്ടോ പങ്കിട്ടിരുന്നു.  മറ്റൊരു ആരാധകൻ സുശാന്തിനായി ഒരു സെന്റിമെന്റൽ പോസ്റ്റ് എഴുതിയത് ഇപ്രകാരമായയിരുന്നു നിങ്ങൾക്ക് ഇപ്പോൾ സ്വർഗത്തിൽ സമാധാനമുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ നിങ്ങളെ വളരെയധികം മിസ് ചെയ്യുന്നുവെന്നായിരുന്നു. 

ആരാധകർക്കിടയിൽ വളരെ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ് സുശാന്തിന്റെ ‘Dil Bechara’യിലെ ഡയലോഗ്. ആ ഡയലോഗ് ‘എനിക്ക് എന്റെ അവസാന യാത്ര പോകണം’ എന്നതാണ്. ഇപ്പോൾ സുശാന്ത് ഈ ലോകത്ത് ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ ഈ ഡയലോഗ് ആരാധകരെ കൂടുതൽ വികാരാധീനരാകുകയാണ്. മറ്റൊരു ആരാധകൻ ട്വീറ്റ് ചെയ്തത് , ‘കണ്ണീരിന് പോലും നിങ്ങളെ തിരികെ കൊണ്ടുവരാൻ കഴിയില്ല .., യഥാർത്ഥ നക്ഷത്രങ്ങൾ …, നിങ്ങളുടെ സ്ഥാനം ആർക്കും എടുക്കാൻ കഴിയില്ല ….’

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here